Sat May 17, 2025 10:06 AM 1ST
Location
Sign In
26 Feb 2025 02:44 IST
Share News :
ക്വോട്ട് ഫോര്‍ ഓള്‍ ഒക്കേഷന്‍സ് പ്രകാശനം ചെയ്തു.
ദോഹ: എന്‍.വി.ബി.എസ് സ്ഥാപകരായ ബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും സമാഹരിച്ച് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ക്വോട്ട് ഫോര്‍ ഓള്‍ ഒക്കേഷന്‍സ് ദോഹയില്‍ പ്രകാശനം ചെയ്തു.
സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി സുഹറ പാറക്കലിന് ആദ്യ പ്രതി നല്‍കി മാത് ഗീക്ക് എഡ്യൂക്കേഷണ്‍ കണ്‍സല്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഇ.പി.അജീനയാണ് പ്രകാശനം നിര്‍വഹിച്ചത്.
വാക്കുകളുടെ വിസ്മയകരമായ ശക്തിയെ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സമൂഹത്തെ പ്രചോദിപ്പിക്കാനും പുരോഗതിയിലേക്ക് നയിക്കാനും സാധിക്കുമെന്നും വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന പ്രചോദനാത്മകമായ ഉദ്ധരികള്‍ സമാഹരിക്കുകയെന്നത് ശ്‌ളാഘനീയമാണെന്നും അജീന പറഞ്ഞു. ജീവിതത്തില്‍ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും പ്രചോദനം ആവശ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ സഹജീവികള്‍ക്ക് നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം നമ്മുടെ വാക്കുകളാണ്. നല്ല വാക്കുകളിലൂടെ ക്രിയാത്മകതയെ പ്രോല്‍സാഹിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു.
സക്‌സസ് മന്ത്രാസ് പദ്ധതിയില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ക്വോട്ട് ഫോര്‍ ഓള്‍ ഒക്കേഷന്‍സ് തയ്യാറാക്കിയതെന്നും ഇത് എന്‍.വി.ബി.എസിന്റെ സമ്മാനമാണെന്നും ബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും പറഞ്ഞു.
ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മാപ്പിള കല അക്കാദമി ചെയര്‍മാന്‍ മുഹ് സിന്‍ തളിക്കുളം, സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ധീഖ് ചെറുവല്ലൂര്‍, ഡോ.അബ്ദുല്ല തിരൂര്‍ക്കാട് , മന്‍സൂര്‍, റാഫി പാറക്കാട്ടില്‍ , ശാം ദോഹ സംസാരിച്ചു.
മഹ് സിന്‍ തളിക്കുളത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത നിശ പരിപാടിക്ക് കൊഴുപ്പേകി.
Follow us on :
Tags:
More in Related News
Please select your location.