Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചോദ്യം ചോർന്നു: ഇന്നത്തെ ഹയർസെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റി; ഇനി ജനുവരി 5ന്

20 Dec 2025 06:36 IST

NewsDelivery

Share News :

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി രണ്ടാം പാദ വാർഷിക (ക്രിസ്മസ്) ഹിന്ദി പരീക്ഷ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പുതുക്കിയ തീയതി പ്രകാരം പരീക്ഷ ജനുവരി 5-ന് നടക്കും. ചോദ്യപേപ്പർ മാറി പൊട്ടിച്ചതാണ് പരീക്ഷ മാറ്റാൻ കാരണമെന്നാണ് സൂചന. ഔദ്യോഗികമായി സാങ്കേതിക കാരണങ്ങൾ എന്നാണ് അറിയിപ്പ്.

അവധി ദിനങ്ങളിൽ മാറ്റം

ഡിസംബർ 15-ന് ആരംഭിച്ച പരീക്ഷകൾ ഈ മാസം 23-ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 5 വരെയാണ് സ്കൂളുകൾക്ക് ക്രിസ്മസ് അവധി നിശ്ചയിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ തീയതികളിൽ മാറ്റം വന്നതോടെയാണ് ഇത്തവണ ക്രിസ്മസ് അവധി 12 ദിവസമായി വർധിച്ചത്. സാധാരണയായി 10 ദിവസമാണ് അവധി ലഭിക്കാറുള്ളത്.

Follow us on :

More in Related News