Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2025 03:26 IST
Share News :
ദോഹ: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. അമിരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. ‘ഒരിക്കലും വൈകരുത്’ എന്ന ശീർഷകത്തിലാണ് ഇത്തവണ രാജ്യം കായിക ദിനം ആഘോഷിക്കുന്നത്.
എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.രാജ്യത്തെ വിവിധ സ്ഥാപനങ്ങളും കായിക കൂട്ടായ്മകളും പ്രവാസി സംഘടനകളും വിപുലമായ പരിപാടികളാണ് കായിക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഖത്തർ ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹാഫ് മാരത്തൺ ചൊവ്വാഴ്ച ലുസൈൽ ബൊലേവാഡിൽ നടക്കും. ഹാഫ് മാരത്തൺ 2025ൽ പങ്കെടുക്കനായി പ്രവാസികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഇതുവരെ രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു .
ഖത്തർ ടൂറിസത്തിന് കീഴിലുള്ള വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഫൺ റൺ ചൊവ്വാഴ്ച വൈകുന്നേരം 5.50 ന് മുശൈരിബ് ഡൌൺ ടൗണ്ണിൽ നടക്കും .വിവിധ മന്ത്രലയങ്ങൾക്ക് കീഴിലും കോർപ്പറേറ്റ് കമ്പനികൾക്ക് കീഴിലും അവരുടെ ജീവനക്കാർക്കായി കായിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് .
Follow us on :
Tags:
More in Related News
Please select your location.