Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര കേന്ദ്ര ഗ്രന്ഥശാലയില്‍ വായനപക്ഷാചരണത്തിന് തുടക്കം

20 Jun 2024 09:04 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര കേന്ദ്ര ഗ്രന്ഥശാലയില്‍ വായനപക്ഷാചരണത്തിന് തുടക്കം


കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ  വായന പക്ഷാചരണ പരിപാടികള്‍ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ജി. രജീഷ് അധ്യക്ഷത വഹിച്ചു. കവി എം.ജീവേഷ് മുഖ്യ പ്രഭാഷണം നടത്തി. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം. കെ. ബാബു വായനദിന സന്ദേശം നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദിവ്യ ഷാജു, ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ ടി. കെ. പത്മനാഭന്‍, പ്രനില ഗിരീശന്‍, ഷിനി ജെയ്‌സണ്‍. സി. എ. റെക്‌സ്,, സജിനി സന്തോഷ്, ലത ഷാജു, ബിജി ഡേവിസ്, എം. എം. ഗോപാലന്‍, വയോജനവേദി കണ്‍വീനര്‍ എ. കെ.മോഹനന്‍ ,ബാലവേദി പ്രസിഡന്റ് പി.ആര്‍.മിത്രാവിന്ദ , ലൈബ്രേറിയന്‍ സുഷമ ടി.ശാന്തന്‍ എന്നിവര്‍ സംസാരിച്ചു. ഭദ്ര ടി.മുജീബ്, വി. എസ്.കല്‍ഹാര, പി. കെ.ആഗ്‌നെയ് കൃഷ്ണ എന്നിവര്‍ കവിതകള്‍ ാആലപിച്ചു. ഗ്രന്ഥശാല സന്ദര്‍ശനം, സാഹിത്യമത്സരം, അനുസ്മരണം, പുസ്തക ചര്‍ച്ച എന്നിവ വായനപക്ഷാചരണ്തിന്‍രെ ഭാഗമായി ഉണ്ടാകും.


Follow us on :

More in Related News