Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 12:44 IST
Share News :
ഡൽഹി: പാർലമെന്റിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി ഇന്ന് എത്തിയത് ‘ബംഗ്ലാദേശ് ബാഗ്’ ധരിച്ച്. ബംഗ്ലാദേശിൽ അതിക്രമം നേരിടുന്ന ന്യൂനപക്ഷ ജന വിഭാഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം എന്നെഴുതിയ ഭാഗുമായാണ് പ്രിയങ്ക ഗാന്ധി എത്തിയത്.
അതേസമയം, പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് ഇന്നലെ പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. താൻ എന്ത് ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
Follow us on :
Tags:
More in Related News
Please select your location.