Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ തിരുവനന്തപുരത്തെത്തും.

20 Oct 2025 23:05 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : : നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ തിരുവനന്തപുരത്തെത്തും.

ശബരിമല, ശിവഗിരി സന്ദർശനവും മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്.


21 ചൊവ്വ ഉച്ചയ്ക്ക് 2.30: ഡൽഹിയിൽ നിന്നു പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. സ്വീകരണത്തിനു ശേഷം റോഡ്മാർഗം രാജ്ഭവനിൽ അത്താഴം, വിശ്രമം.


22 ബുധൻ രാവിലെ 9.25ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക്. 11.00ന് പമ്പ 

 11.50ന് ശബരിമല. ക്ഷേത്ര ദർശനത്തിനുശേഷം ശബരിമല ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം, വിശ്രമം. വൈകുന്നേരം 4.20ന് ഹെലികോപ്റ്ററിൽ തിരുവന ന്തപുരത്തേക്ക്. രാജ്ഭവനിൽ അത്താഴം, വിശ്രമം


23 വ്യാഴം രാവിലെ 10.30: രാജ്‌ഭവൻ അങ്കണത്തിൽ കെ.ആർ. നാരായണന്റെ അർധകായ പ്രതിമ അനാച്ഛാദനം.

11.55ന് വർക്കല, 12.50ന് ശിവ ഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്‌ദിയിൽ മുഖ്യാതിഥി. ഉച്ചയ്ക്ക് ശിവഗിരിയിൽ ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് 3.50ന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ. വൈകുന്നേരം 4.15-5.05: പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയിൽ മുഖ്യാതിഥി

5.10ന് ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക്. 6.20ന് കുമരകം താജ് റിസോർട്ടിലെത്തി താമസം, അത്താഴം.


24 വെള്ളി രാവിലെ 11.00ന് കോട്ടയത്തു നിന്നു ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്. ഉച്ചയ്ക്ക് 11.35ന് കൊച്ചി നാവിക വിമാനത്താവളത്തിൽ സ്വീകരണം.

11.50: റോഡുമാർഗം എറണാകുളത്തേക്ക്

12.10-1.00: എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദിആഘോഷത്തിൽ മുഖ്യാതിഥി

1.10: ബോൾഗാട്ടി പാലസ് ഹോട്ടലിൽ ഉച്ചഭക്ഷണം വൈകുന്നേരം 3.45ന് നാവിക സേനാ വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരിയിലേക്ക്. 

4.15ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലേക്ക്.

Follow us on :

More in Related News