Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2025 15:51 IST
Share News :
കോഴിക്കോട്: പ്രളയം, ചുഴലിക്കാറ്റ്, ഇടിമിന്നൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിനോടനുബന്ധിച്ചുള്ള മുൻകരുതലുകളും ദുരന്തനിയന്ത്രണ പ്രവർത്തനങ്ങളുടെ പ്രാധാന്യവും ചർച്ച ചെയ്യാനായി ദേശീയ ശിശു സംഘടനയായ നാഷണൽ ചൈൽഡ് ഡെവപ്പ്മെൻ്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി യോഗം ചേർന്നു.
ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുൻപ് ജനങ്ങളെ അവബോധത്തിലാക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഏകോപിതമായി പ്രവർത്തിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ യോഗത്തിൽ മുന്നോട്ടുവെച്ചു.
സമയബന്ധിതമായി വിവരമറിഞ്ഞ് മുൻകരുതൽ സ്വീകരിച്ചാൽ വൻ നഷ്ടങ്ങളും മനുഷ്യജീവനാശവും ഒഴിവാക്കാൻ സാധിക്കുമെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
പ്രാദേശിക ദുരന്തങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യവ്യാപക പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനുള്ള സമഗ്ര പദ്ധതികൾ തയ്യാറാക്കണമെന്ന് കോർ കമ്മിറ്റി ആവശ്യപ്പെട്ടു.
ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന സാങ്കേതിക വിദ്യകൾ ശക്തിപ്പെടുത്തൽ, അധികാരികൾക്കും ജനങ്ങൾക്കും ഇടയിൽ വേഗത്തിലുള്ള വിവരവിനിമയം ഉറപ്പാക്കുക തുടങ്ങിയതിന്റെ ആവശ്യകത കമ്മിറ്റി അംഗങ്ങൾ മുന്നോട്ടുവെച്ചു.
ദുരന്ത പ്രവചന സംവിധാനങ്ങളും മുൻകരുതൽ മുന്നറിയിപ്പുകളും സാങ്കേതികമായി കൂടുതൽ ശക്തംപ്പെടുത്തുക, കനത്ത മഴ മുതലായവയുടെ സമയം വീടുകൾ സുരക്ഷിതപ്പെടുത്താനും അകത്ത് തന്നെ തുടരാനുമുള്ള പൊതുവിദ്യാഭ്യാസ ക്യാമ്പയിനുകൾ ശക്തിപ്പെടുത്തുക, കടൽ തീരപ്രദേശങ്ങളിലും നദീതീരങ്ങളിലും കെട്ടിടനിർമ്മാണത്തിന് കർശന നിർദേശങ്ങൾ നടപ്പാക്കുക,
ദുരന്തമൊഴിവാക്കാനുള്ള സാമർത്ഥ്യ പരിശീലനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് കമ്മിറ്റി അംഗങ്ങൾ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജപ്പാൻ്റെ ദുരന്തനിവാരണ മാതൃക ഉദാഹരണമായി ഉദ്ധരിച്ച് ഇന്ത്യയുടെ ദുരന്തനിയന്ത്രണ സംവിധാനം സാങ്കേതികമായി നവീകരിക്കേണ്ടതുണ്ടെന്ന് എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലെക്സാണ്ടർ
അഭിപ്രായപ്പെട്ടു. സ്കൂൾ പാഠ്യപദ്ധതിയിൽ ദുരന്തനിയന്ത്രണ പഠനം ഉൾപ്പെടുത്തുകയും വ്യക്തിഗത തലത്തിൽ പരിശീലനങ്ങൾ ആരംഭിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
റീജണൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി.പി, രാധ സജീവ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
 
                        Please select your location.