Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലും ലോഡ്ജുകളിലും ജോലി ചെയ്യുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം

17 Oct 2025 20:41 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലും ലോഡ്ജുകളിലും ജോലി ചെയ്യുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഭാരതീയ മസ്ദൂർ സംഘം ഗുരുവായൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.ലക്ഷക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് പല സ്ഥാപനങ്ങളും വിദേശികളെയും കേരളത്തിന് അകത്തും പുറത്തുമുള്ള തൊഴിലാളികളെയും ജോലിക്ക് വെക്കുന്നത്.ഗുരുവായൂരിന്റെ സുരക്ഷ കണക്കിലെടുത്ത് സ്ഥാപന ഉടമകൾ തൊഴിലാളികളുടെ രേഖകൾ നിർബന്ധമായും ശേഖരിക്കണമെന്ന് ബിഎംഎസ് ഗുരുവായൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.യോഗ തീരുമാനങ്ങൾ ഗുരുവായൂർ എസിപി സി.പ്രേമാനന്ദകൃഷ്ണന് രേഖാമൂലം കൈമാറി.കഴിഞ്ഞദിവസം ഗുരുവായൂരിലെ ഓട്ടോറിക്ഷ തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി ഗുരുവായൂരിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളായിരുന്നു.ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ഓട്ടോ തൊഴിലാളിക്ക് ജീവൻ തിരിച്ചുകിട്ടിയത്.വ്യാപാര സ്ഥാപന ഉടമക്ക് ഇദ്ദേഹത്തെക്കുറിച്ചും പിടികൂടാനുള്ള രണ്ടാമത്തെ പ്രതിയെ കുറിച്ചും യാതൊരു അറിവും ഇല്ല എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ടതാണെന്നും യോഗം വിലയിരുത്തി.ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം യോഗം ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി പി.കെ.അറുമുഖൻ,വി.കെ.സുരേഷ്ബാബു,സന്തോഷ് വെള്ളറക്കാട് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News