Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2025 12:09 IST
Share News :
കോഴിക്കോട് - കേരളാ അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ഇടശ്ശേരി പുരസ്‌കാരത്തിന് കവിതാ സമാഹാരങ്ങൾ ക്ഷണിച്ചു 2022, 23, 24 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അയക്കേണ്ടത്. പ്രസാധകർക്കും എഴുത്തുകാർക്കും അയക്കാവുന്നതാണ്. കവിതാസമാഹാരങ്ങളുടെ 3 കോപ്പികൾ അയച്ചുതരേണ്ടതാണ്. 10,001 രൂപയും, പ്രശസ്‌തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം ഇതിനുപുറമെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു കവിതാസമാഹാരത്തിന് 5001 രൂപ പ്രോത്സാഹനമായും നൽകും. അഭിഭാഷക ഗുമസ്‌തനായിരുന്ന മഹാകവി ഇടശ്ശേരിയുടെ സ്‌മരണക്ക് ഏർപ്പെടുത്തിയ ഈ പുരസ്‌കാരം മൂന്നുവർഷം കൂടുമ്പോഴാണ് നൽകാറുള്ളത്. എറണാകുളത്ത് 2025 മെയ് 9, 10 തിയ്യതികളിൽ ചേരുന്ന കേരള അഡ്വക്കേറ്റ്സ് ക്ലാർക്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും
വി. കെ. രാജേന്ദ്രൻ ജനറൽ സെക്രട്ടറി, കേരള അഡ്വക്കേറ്റ്സ് ക്ലാർക്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി, കുറ്റിപ്പുറം പി. ഒ, പിൻ: 679571, മലപ്പുറം ജില്ല Mob: 9846661673 എന്ന വിലാസത്തിലാണ് രചനകൾ അയക്കേണ്ടത് പത്ര സമ്മേളനത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് - വി. രവീന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി - വി. കെ. രാജേന്ദ്രൻ, സി. ജയരാജൻ, സുരാജ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.