Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2025 17:32 IST
Share News :
വൈക്കം: പോക്സോ കേസിൽ പീഡന വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിച്ച കേസ്സിൽ യുവതി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. കോലഞ്ചേരി സ്വദേശി ആദിത്യൻ (23), വൈക്കം സ്വദേശി അമീൻസ് (24), രവീണ (22) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം തലയോലപ്പറമ്പിന് സമീപത്തുള്ള പെൺക്കുട്ടിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിൽ വച്ചാണ് സംഭവം. കട്ടിലിൽ കിടന്ന പെൺകുട്ടിയുടെ ഒപ്പം യുവതിയുടെ ഭർത്താവിൻ്റെ സുഹൃത്തായ ആദിത്യനെ ഒപ്പം കിടന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമം വഴി പലർക്കും അയച്ചു കൊടുക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു. ആദിത്യന്റെ കാമുകിക്കും ദൃശ്യങ്ങൾ അയച്ചു നൽകി. പിന്നീട് സാമൂഹ്യമാധ്യമം വഴി അതിജീവിതയുടെ മൊബൈൽ ഫോണിലേക്ക് ദൃശ്യങ്ങൾ അയച്ചുകൊടുത്തതോടെയാണ് സംഭവം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതിപ്പെടുകയായിരുന്നു. പിന്നീട് ഇവിടെ നിന്നും മറ്റൊരിടത്ത് പോയി വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ പോലീസ് പിടികൂടുകയായിരുന്നു. ഇത്തരത്തിൽ കിടപ്പറ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.