Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫോട്ടോ ടു ഡേ എക്സ്പോ 3, 4 & 5 തീയതികളിൽ കോഴിക്കോട്ട്

25 Sep 2025 12:27 IST

NewsDelivery

Share News :

Kozhikode - കേരള ഫോട്ടോഗ്രാഫോഴ്‌സ് & വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ - സിഐടിയു ഇന്ത്യയിലെയും വിദേശത്തെയും വിവിധ നഗരങ്ങളിലായി 150-ലധികം വ്യാപാര പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ബൈസെൽ ഇൻ്ററാക്ഷൻസും സംയുക്‌തമായി കോഴിക്കോട് ആദ്യത്തെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡിജിറ്റൽ ഇമേജിംഗ്,ഫ്രെയിമിംഗ്, ആൽബം, ലാമിനേഷൻ എക്സ്പോ ഫോട്ടോ ടുഡേ കേരള സംഘടിപ്പിക്കുകയാണ്,


2025 ഒക്ടോബർ 3, 4, 5 തീയതികളിൽ സരോവരം ബയോ പാർക്കിന് സമീപം

കാലിക്കറ്റ് ട്രേഡ് സെൻ്ററാണ് വേദി

സമയം: രാവിലെ 10 മുതൽ വൈകുന്നേരം 6.00 വരെ

ഫോട്ടോ ടുഡേ കേരള എക്സ്പോയിൽ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി രംഗത്തെ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള ഏകദേശം നൂറിലധികം പ്രദർശകർ പങ്കെടുത്ത് 6000 ലധികം ഉൽപ്പന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിക്കും.

ഫോട്ടോ സ്റ്റുഡിയോ ഉപകരണങ്ങൾ, ഫോട്ടോ & വീഡിയോ ക്യാമറകൾ, ആൽബം നിർമ്മാണ വീഡിയോ എഡിറ്റിംഗ് സൊല്യൂഷനുകൾ, സ്റ്റുഡിയോ ലൈറ്റിന്ഉപകരണങ്ങൾ, പ്രിൻ്ററുകൾ, ഡിസൈൻ ടെംപ്ലേറ്റ് സിഡികൾ, ഫോട്ടോ ലാമിനേഷൻ മെഷീനുകളും മെറ്റീരിയലുകളും ഫ്രെയിം നിർമ്മാണഉപകരണങ്ങളും മെറ്റീരിയലുകളും, ഐഡി കാർഡ് സിസ്റ്റങ്ങൾ, എൽഇഡി ഡിസ്‌പ്ലേ വാളുകൾ തുടങ്ങിയവ എക്സ്പോയിൽ പ്രദർശിപ്പിക്കും


എക്സ്പോയിലെ പ്രധാന ആകർഷണങ്ങൾ

1. പ്രമുഖ ബ്രാൻഡുകളുടെയും പ്രമുഖ എക്സ്‌പെർട്ടുകളുടെയും ഫോട്ടോ വീഡിയോഗ്രാഫി വർക്ക്ഷോപ്പുകൾ

2. ഏറ്റവും പുതിയ ഉപകരണങ്ങളുടെ തത്സമയ ഡെമോ

3. ഫാഷൻ ഷോ ഫോട്ടോഗ്രാഫി ഷൂട്ട്

4. സൗജന്യ ക്യാമറ സേവനം

5. സൗജന്യ നേത്ര പരിശോധന

6. ഫോട്ടോ / വീഡിയോഗ്രാഫി രംഗത്തെ പ്രധാനപ്പെട്ടവരെ ആദരിക്കൽ

7 പ്രമുഖരെ പങ്കെടുപ്പിച്ചുള്ള സെമിനാറുകൾ

8 ക്യാമറ ഉപകരണങ്ങളുടെഫ്രീ അപ്ഡേറ്റുകൾ

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി. ഇവൻ്റുകൾ, വിനോദം, മാധ്യമ വ്യവസായം എന്നിവയിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും ഈ പ്രദർശനം ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

Follow us on :

More in Related News