Sun Jun 1, 2025 8:06 PM 1ST
Location
Sign In
14 Jan 2025 15:32 IST
Share News :
കടുത്തുരുത്തി: പെരുവ ശാന്തിപുരം സെന്റ് സെബാസറ്റിയന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വ്യാഴാഴ്ച കൊടിയേറും. പ്രധാന തിരുനാള്‍ 18, 19 തീയതികളില്‍ ആഘോഷിക്കും. വ്യാഴാഴ്ച വൈകൂന്നേരം അഞ്ചിന് കൊടിയേറ്റ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം വികാരി ഫാ.സെബാസ്റ്റ്യന്‍ മാപ്രേക്കരോട്ട് കാര്‍മികത്വം വഹിക്കും. 17 ന് വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, സിമിത്തേരി സന്ദര്‍ശനം. 18 ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം, മൂന്നിന് തിരുസ്വരൂപങ്ങള്‍ പന്തലില്‍ പ്രതിഷ്ഠിക്കും. 6.45 ന് വിവിധ പന്തലുകളില്‍ നിന്നും പ്രദക്ഷിണം, 7.45 ന് പ്രദക്ഷിണസംഗമം - വിശുദ്ധ ഗീവര്‍ഗീസിന്റെ കപ്പേളയില്‍. തിരുനാള്‍ സന്ദേശം - ഫാ.മാത്യു അമ്പഴത്തുങ്കല്‍. 8.30 ന് പള്ളിയിലേക്ക് പ്രദക്ഷിണം, സമാപന പ്രാര്‍ത്ഥന. 19 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്‍ കുര്‍ബാന - ഫാ.പോള്‍സണ്‍ ചീരാടിപുത്തന്പുരയില് സിഎസ്ടി, തിരുനാള്‍ സന്ദേശം - ഫാ.ജോര്‍ജ് പറമ്പില്‍തടത്തില്‍, 12 ന് പ്രദക്ഷിണം, ദിവ്യകാരൂണ്യ ആശീര്‍വാദം, സ്നേഹവിരുന്ന്.
Follow us on :
Tags:
More in Related News
Please select your location.