Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2025 09:09 IST
Share News :
മുക്കം:കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മണ്ഡലതല ഫുട്ബോൾ ടൂർണ്ണമെന്റിൽ കുന്ദമംഗലം മണ്ഡലം ജേതാക്കളായി.കെ കെ എം സി സിക്കു കീഴിലെ പതിനാറോളം മണ്ഡലങ്ങൾ മാറ്റുരച്ച അത്യന്തം വാശിയും വീറും നിറഞ്ഞ ടൂർണമെന്റിലെ കലാശ പോരാട്ടത്തിൽ കണ്ണൂർ ജില്ലയിലെ ശക്തരായ കല്യാശ്ശേരി മണ്ഡലത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തറപറ്റിച്ചാണ് കുന്ദമംഗലം കിരീടം ചൂടിയത്. ടൂർണമെന്റിലുടനീളം മിന്നുന്ന പ്രകടനം കാഴ്ചവച്ച കുന്ദമംഗലം മണ്ഡലം ടീം ചാമ്പ്യൻ പട്ടത്തിനു പുറമെ ടൂർണമെന്റിലെ മികച്ച ഗോളി,മികച്ച കളിക്കാരൻ, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് എന്നീ നേട്ടങ്ങളും സ്വന്തമാക്കി._
കുവൈത്ത് സബഹിയ ഗ്രൗണ്ടിൽ ഫൈനൽ മത്സരത്തിനു ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ടീം അംഗങ്ങൾക്കൊപ്പം മണ്ഡലം പ്രസിഡണ്ടും ടീം മാനേജറുമായ സെയ്ത് മുഹമ്മദ് ബാവ, മണ്ഡലം സ്പോർട്സ് വിംഗ് ചെയർമാൻ ഉമ്മർ പൂവ്വാട്ടുപറമ്പ്, ടീം ക്യാപ്റ്റനും സ്പോർട്സ് വിംഗ് കൺവീനറുമായ രിഫാദ് കുറ്റിക്കാട്ടൂർ, സഹ ഭാരവാഹികളായ സിറാജ് മാത്തറ, വി കെ മുജീബ്, അർഷാദ് ഈസ്റ്റ് മലയമ്മ, മുജീബ് ടി എം, ജാഫർ കായലം,നജ്മുദ്ദീൻ മാത്തറ, മനാഫ് പിലാശ്ശേരി, ഷറഫു ചിറ്റാരിപ്പിലാക്കൽ സലാം തറോൽ, ഹബീബ് മക്കിനിയാട്ട്, അസ്‌ലം കായലം, ജാബിർ കായലം, എന്നിവരും ചേർന്ന് സംസ്ഥാന നേതാക്കളിൽ നിന്നും വിജയികൾക്കുള്ള ട്രോഫിയും, പ്രൈസ് മണിയും മറ്റു സമ്മാനങ്ങളും ഏറ്റുവാങ്ങി.
Follow us on :
Tags:
More in Related News
Please select your location.