Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന് ജൂലൈ 25 ന് തറക്കല്ലിടും

24 Jul 2024 08:55 IST

Preyesh kumar

Share News :

പേരാമ്പ്ര: മലയോരത്തെ പ്രധാന ആരോഗ്യ സ്ഥാപനമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ജൂലൈ 25 ന്

വ്യാഴാഴ്ച കാലത്ത് 10 ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


കി ഫ്ബി പദ്ധതിയിൽ ഉൾപെടു ത്തി 76 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. 56 കോടിരൂപ ചെലവിൽ ബഹുനില കെട്ടിട നിർമാണത്തിനും 20 കോടി രൂപ ഉപകരണങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കും വേണ്ടി വിനിയോഗിക്കും. ഇങ്കൽ ലിമിറ്റഡാണ് കെട്ടിടത്തിൻ്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്ന ധാരണയിലാണ് നിർമ്മാണ പ്രവർത്തി ആരംഭിക്കുന്നത്.




 

Follow us on :

Tags:

More in Related News