Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2025 20:04 IST
Share News :
മുക്കം: നിർത്തിയിട്ടിരുന്ന മഹീന്ദ്രയുടെ ബൊലേറോ വാഹനത്തിന് തീ പിടിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ സങ്കേതം റിയാസ് കുറ്റിക്കടവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആർ എം പെയിന്റിങ് ഗ്യാരേജ് എന്ന സ്ഥാപനത്തിന്റെ മുൻവശത്ത് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മഹീന്ദ്രയുടെ ബോലേറോ KL40D6171 നമ്പറിലുള്ള വാഹനത്തിനാണ് തീ പിടിച്ചത്. രാത്രി ഒരു മണിയോടുകൂടിയാണ് വാഹനത്തിന് തീപിടിച്ചത്. ഉടൻ മുക്കം ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കം അഗ്നി രക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ പി അബ്ദുൽ ഷുക്കൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എൻ ടി അനീഷ്, പി ടി അനീഷ്, നിജാസ്, എൻ പി അനീഷ്,വി എം മിഥുൻ, ജി ആർ അജേഷ്, കെ എസ് ശരത്, രത്ന രാജൻ എന്നീ സേനാംഗങ്ങൾ എത്തി തീ അണക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.