Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറവൂർ ഭരതൻ മെമ്മോറിയൽ നാടകോത്സവം

25 Nov 2024 10:03 IST

Anvar Kaitharam

Share News :

പറവൂർ ഭരതൻ മെമ്മോറിയൽ നാടകോത്സവം


പറവൂർ: സബർമതി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പറവൂർ ഭരതൻ മെമ്മോറിയൽ മൂന്നാമത് പ്രൊഫഷണൽ നാടകോത്സവം പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

സബർമതി പ്രസിഡന്റ് അനുവട്ടത്തറ അധ്യക്ഷനായി. മുൻസിപ്പൽ ചെയർപേഴ്സൺ ബീനാ ശശിധരൻ, മുൻ എം.പി. കെ.പി ധനപാലൻ വൈസ് ചെയർമാൻ എം ജെ രാജു, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സജി നമ്പ്യത്ത്, മിൽമ ചെയർമാൻ എം ടി ജയൻ, രമേഷ് ഡി കുറുപ്പ്, പി ആർ രവി, സെന്നി തോമസ്, ജോസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.

ചുവർ ചിത്രകലാരംഗത്ത് സംഭാവന നൽകിയ ഡോ. സാജു തുരുത്തിൽ, സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ പറവൂർ വാസന്തി, ബാബു ആലുവ, വിനോദ് കൈതാരം, പ്രവാസി വ്യവസായിയും കലാകാരനുമായ സജീവ് മാനാടി, സിനിമ സീരിയൽ താരം വിനോദ് കെടാമംഗലം എന്നിവരെ ആദരിച്ചു

Follow us on :

More in Related News