Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2025 23:03 IST
Share News :
വൈക്കം: ബലിതർപ്പണത്തിന് ഒരുങ്ങി വൈക്കത്തെ വിവിധ ക്ഷേത്രങ്ങൾ. ഉദയനാപുരം പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കിടക വാവ്, ബലിതർപ്പണത്തോടെ ജൂലയ് 24 ന് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.നൂറ്റാണ്ടുകൾ പഴക്കമുള്ള ഉദയനാപുരം പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രത്തിൽ തന്ത്രി ഇരിങ്ങാലക്കുട പയ്യംപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി ക്ഷേത്ര കാര്യദർശി പി. വാസുദേവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ തിലഹോമം, പിതൃ നമസ്കാരം, പിതൃബലി, കാൽ കഴുകിചൂട്ട് എന്നിവയോടെ നടത്തും. പിതൃക്കൾക്ക് നിത്യ മോക്ഷം നൽകുന്ന അപൂർവം വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായ പിതൃകുന്നം ക്ഷേത്രത്തിൽ വിവിധ ദേശങ്ങളിൽ നിന്നായി ആയിര കണക്കിന് ഭക്തരാണ് കർക്കിടക വാവിന് ബലിതർപ്പണം നടത്തുവാൻ എത്തുക. എഴുതലമുറക്ക് പിതൃ സായൂജ്യം നൽകുന്ന ക്ഷേത്രത്തിൽ 10 ആചാര്യൻമാരും 24 കൗണ്ടറുകളും കർക്കിടക വാവിനായി ഒരുക്കും. പുലർച്ചെ 4 ന് ബലിതർപ്പണം ആരംഭിക്കും.ക്ഷേത്രത്തിന്റെ വടക്കു കിഴക്കുഭാഗത്ത് ഗണപതി സാന്നിദ്ധ്യമുള്ള കുളമാണ് ബലിതർപ്പണത്തിനായി ഉപയോഗിക്കുക. പവിത്രമായി സൂക്ഷിക്കുന്ന ക്ഷേത്രക്കുളത്തിൽ ഊരായ്ക്കാരുടെ കാലത്തേ 18 ഇല്ലങ്ങളിൽ ഒന്നായ നാരായണനെല്ലൂർ മനയിലെ കാരണവർ പതിവ് രീതീയിൽ സ്നാനം ചെയ്തു തർപ്പണം നടത്തവേ രണ്ടു കൈകൾ ഉയർന്ന് പൊങ്ങി അനുഗ്രഹിച്ചതായിട്ടാണ് വിശ്വാസം . ആത്മാക്കൾക്ക് നിത്യമോക്ഷം ലഭിക്കുന്നയിടമായി പിന്നിട് പിതൃകുന്നം അറിയപ്പെട്ടു. വൃതനിഷ്ഠയോടെ മുടങ്ങാതെ ബലി തർപ്പണം നടത്തിയാൽ പിതൃക്കൾ തൃപ്തരാകുമെന്ന വിശ്വാസം നിലവിലുണ്ട്. ആചാരപ്രകാരം ക്ഷേത്രത്തിൽ ബലി കർമ്മം പൂർത്തിയാക്കിയാൽ ഭഗവാൻ ആത്മാക്കളെ ഇരു കരങ്ങളിലെടുത്ത് പരിപൂർണ്ണ സായൂജ്യത്തിലെത്തിക്കുമെന്നും പറയുന്നു.
ശ്രീകോവിലിലെ ഗർഭ ഗ്രഹത്തിൽ പീഠത്തിൽ അജ്ഞനാശാലയിൽ മൂന്നടി ഉയരത്തിൽ തീർത്ത പ്രതിഷ്ഠയിൽ വരദാനമുദ്രയും ശംഖ്, ചക്രം , ഗദ തുടങ്ങിയവ ആ ലേഖനം ചെയ്തിട്ടുളളതും സവിശേഷതയാണ്. സമചതുര ശ്രീകോവിൽ ,താഴി ക കുടം,ചുറ്റമ്പലം, നമസ്കാര മണ്ഡപം, ബലിക്കൽപ്പുര, ബലിക്കല്ല്, കെടാവിളക്ക്, ദശവതാര ശില്പങ്ങൾ, അരയാലിൻ താഴെ ഗരുഡ വാഹനം എന്നിവയും നാഗരാജാവ്, നാഗയക്ഷി, ബ്രന്മരക്ഷസ്, ശാസ്താവ് ഭഗവതി പ്രതിഷ്ഠയുളള ക്ഷേത്രത്തിൽ 365 ദിവസവും ബലി തർപ്പണവും പാൽ പായസം, നമസ്കാരം, തിലഹോമം എന്നിവ നടത്തിവരുന്നുവെന്ന പ്രത്യേകതയുമുണ്ട്.പൂരം, ഉത്രം നാളിൽ കലശം, കാൽ കഴുകി ചൂട്ട്, മലയാളം 1 ന് ശാസ്തവിന് അടനിവേദ്യം, ആയില്യം നാളിൽ സർപ്പത്തിന് തളിച്ചു കുട എന്നിവയും നടത്തുന്നു.തുറുവേലികുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി സിബിൻ ശാന്തിയുടെ കാർമികത്വത്തിൽ 24 ന് രാവിലെ 5.30 മുതൽ വാവുബലി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ചെമ്മനത്തുകര ചെമ്മനത്തു ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തി കൃഷ്ണൻ മൂത്തത് , രാമചന്ദ്രൻ പോറ്റി, മോഹനൻ മൂത്തത് എന്നിവരുടെ കാർമ്മികത്വത്തിൽ ബലിതർപ്പണം നടത്തും .
പുളിഞ്ചുവട് പരുത്തു മുടി ക്ഷേത്രം ,തോട്ടകം വല്യാറമ്പത്ത് കുപ്പേടിക്കാവ് ക്ഷേത്രം , കുടവെചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം ,ചെമ്മനത്തുകര കല്പകശ്ശേരി ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം , കുടവെച്ചൂർ ശ്രീ കണ്ഠേശ്വരം ക്ഷേത്രം , ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം എന്നിവിടങ്ങളിലും കർക്കിടക വാവ് ആഘോഷിക്കും.
Follow us on :
Tags:
Please select your location.