Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2026 22:18 IST
Share News :
കുവൈറ്റ്: കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന എം മുരളിയുടെ നിര്യാണത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി.
നാലുതവണ മാവേലിക്കര നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടൊപ്പം, ജനകീയ രാഷ്ട്രീയത്തിന്റെ മാതൃക ഉയർത്തിപ്പിടിച്ച കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്ന ശ്രീ എം. മുരളിയുടെ നിര്യാണത്തിൽ, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേരള രാഷ്ട്രീയത്തിൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ നേതാവായിരുന്നു എം. മുരളിയെന്ന് അനുസ്മരണ യോഗം അനുസ്മരിച്ചു.
അനുസ്മരണ യോഗം ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. എം. മുരളി പൊതുജീവിതത്തിൽ പുലർത്തിയ സുതാര്യതയും ജനങ്ങളോടുള്ള അടുപ്പവും രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷിബു ചെറിയാൻ അധ്യക്ഷനായി. അധികാരത്തിന്റെ ആഡംബരങ്ങൾ ഒഴിവാക്കി സാധാരണ ജനങ്ങളുടെ ജീവിതവുമായി ചേർന്ന് നടന്ന നേതാവായിരുന്നു എം. മുരളിയെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.
ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. പൊതുപ്രവർത്തന രംഗത്ത് ദീർഘകാലം തുടർന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിന് മാത്രമല്ല, കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിനും വിലപ്പെട്ട സംഭാവനകളാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഒഐസിസി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി. എസ്. പിള്ളൈ, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റന്മാരായ വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബിനോയ് ചന്ദ്രൻ, ശംസുദ്ധീൻ കുക്കു, രാമകൃഷ്ണൻ കള്ളാർ, ഇല്ലിയാസ് പുതുവാച്ചേരി, നാഷണൽ കമ്മിറ്റി സെക്രട്ടറിമാരായ ജോസഫ് മാത്യു, മാർട്ടിൻ പടയാറ്റിൽ, റെജി കൊരുത്, നാഷണൽ കമ്മിറ്റി ട്രഷറർ സൂരജ് കണ്ണൻ, ജോയിന്റ് ട്രഷറർ കോശി ബോസ് എന്നിവർ സംസാരിച്ചു.
അതോടൊപ്പം, കോട്ടയം ജില്ലാ പ്രസിഡന്റ് ബത്താർ വൈക്കം, ഇടുക്കി ജില്ലാ പ്രസിഡന്റ് ബൈജു പോൾ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിബിൻ മുഴക്കുന്ന്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മയിൽ കൂനത്തിൽ, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി, വയനാട് ജില്ലാ ജനറൽ സെക്രട്ടറി വിൽസൺ ബത്തേരി, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ കോശി, ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ജോൺസി സാമുവൽ, ഷോബിൻ സണ്ണി, പ്രജു തെക്കേമലയിൽ, ഷംസു താമരക്കുളം, നാസർ കായംകുളം, അലക്സ് മാവേലിക്കര, ജോമോൻ കോട്ടവിള,അജിത് തോമസ്,ബിജു പാപ്പച്ചൻ തുടങ്ങിയ നേതാക്കളും പ്രവർത്തകരും അനുശോചനങ്ങൾ രേഖപ്പെടുത്തി.
യോഗത്തിന് ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറർ വിജോ പി. തോമസ് സ്വാഗതം ആശംസിക്കുകയും, ജില്ലാ സെക്രട്ടറി ബിജു പാറയിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
എം. മുരളിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച ഈ അനുസ്മരണ യോഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും ജനങ്ങളോടുള്ള ആത്മബന്ധവും ഓർമ്മിപ്പിക്കുന്ന വേദിയായി മാറി.
Follow us on :
Tags:
More in Related News
Please select your location.