Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുലശേഖരമംഗലം സ്‌കൂളിന്റെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു.

26 Dec 2025 20:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് മറവന്‍തുരുത്ത് ഗവ. യു.പി സ്‌കൂളില്‍ ആരംഭിച്ചു. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായ് എന്ന ആയത്തിലധിഷ്ഠിതമായി ഇനിയുമൊഴുകും മാനവ സ്‌നേഹത്തിന്റെ ജീവവാഹിയായ് എന്ന പേരില്‍ നടത്തുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം എം.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വനജ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ധന്യ സുനില്‍, കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.അനിത, മറവന്‍തുരുത്ത് ഗവ. യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി.പി പ്രമോദ്, പി.ടി.എ പ്രസിഡന്റ് പി.ആര്‍ പ്രമോദ്, എസ്.എം.സി ചെയര്‍മാന്‍ ആര്‍.ഗിരിമോന്‍, വൈസ് ചെയര്‍മാന്‍ വേണു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.എസ് അമ്പിളി, എന്‍.എസ്.എസ് ലീഡര്‍ മുഹമ്മദ് യാസീന്‍, എം.പി.ടി.എ പ്രസിഡന്റ് സൗദ നവാസ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് 2026 ജനുവരി ഒന്നിന് സമാപിക്കും.


 

Follow us on :

More in Related News