Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്ന ശേഷി വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ '

10 Feb 2025 20:27 IST

UNNICHEKKU .M

Share News :



മുക്കം: ഭിന്നശേഷി വിദ്യാർത്ഥിനികളെയും എൻ.എസ്.എസ് വളണ്ടിയർമാരെയും സംയുക്തമായി പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ശിൽപശാല സംഘടിപ്പിച്ചു.. കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജും, ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിൻ്റെയും എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കോഴിക്കോട് സി.ആർ.സി (Composite Regional Centre)യുടെ സഹകരണത്തോടെ സംഘടിപ്പിച്ചത്

 മാതൃകയായി. പ്രൊവിഡൻസ് വിമൻസ് കോളേജും, സി ആർ സി യുമായി ധാരണാപത്രം ഒപ്പുവച്ചതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്ശിൽപശാല കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. എൻ. ശിഹാബ് ഉദ്ഘാടനം ചെ യ്തു.. സി ആർ സി ഡയറക്ടർ

ഡോ. റോഷൻ ബിജലീ കെ എൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗോപിരാജ് ഇ പി , നാഷ്ണൽ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ, എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. സംഗീത ജി കൈമൾ, ഡോ. അർച്ചന ഇ ആർ, ലിജോ ജോസഫ്, എന്നിവർ സംസാരിച്ചു.

എൻലൈറ്റ് ന്യൂസ് മുക്കം.

Follow us on :

More in Related News