Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നോർക്കാ ഐഡി കാർഡ്; ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി ഉയർത്തി.

29 Apr 2025 03:05 IST

ISMAYIL THENINGAL

Share News :

ദോഹ: നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. പ്രവാസികളുടെ അപകടമരണ പരിരക്ഷയായാണ് നോർക്കാ ഐഡി കാർഡ് ഉള്ളവർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. നേരത്തെ 4 ലക്ഷം രൂപയായിരുന്നു പരിരക്ഷ. ഡിസെബിലിറ്റി സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും നൽകിവരുന്നുണ്ട്.

 

വിദേശത്ത് നിന്ന് മൃതദേഹം കൊണ്ടുവരുന്നതിന് 50,000/- രൂപയുടെ ധന സഹായവും ലഭിക്കും.

പോളിസിയുടെ നിരക്കിലും ചെറിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. നിലവിൽ ജി എസ് ടി അടക്കം മൂന്ന് വർഷ കാലാവധിയുള്ള ഐഡി കാർഡിന് 372 രൂപ എന്നത് 408 രൂപയാവും.

2025 ഏപ്രിൽ ഒന്ന് മുതൽ നോർക്കാ ഐ ഡി എടുക്കുന്ന പ്രവാസികൾക്കാണ് മൃതദേഹം കൊണ്ടു പോവുന്നതിനുള്ള ധന സഹായം ലഭിക്കുക.

മൂന്ന് വർഷ കാലവധിക്കുള്ള ഐഡി കാർഡ് പ്രവാസിയാണെന്ന് തിരിച്ചറിയുന്നതിനും പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താമെന്നതിനാൽ ചെറിയ തുകയിൽ ഐ.ഡി കാർഡ് എടുക്കാൻ സാധിക്കും. കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതും പുതുക്കുന്നതും ഓണ്‍ലൈനായാണ്. ഇതിനായി sso.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Follow us on :

More in Related News