Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2025 10:23 IST
Share News :
പരപ്പനങ്ങാടി : അപകട ഭീഷണിക് അറുതി കാണാൻ റോഡോരത്ത് നിന്ന് മുറിച്ചു നീക്കിയ മരത്തിൻ്റെ അടി കുറ്റി വൻ അപകട ഭീഷണിക് കളമൊരുക്കുന്നു.
കൊടപാളി വളവിലെ തണൽ മരങ്ങളാണ് നാട്ടുകാരുടെ നിരന്തര ആവശ്യത്തിന് കഴിഞ്ഞദിവസം മുറിച്ചുമാറ്റിയത്. എന്നാൽ മരം മുറിച്ച് മാറ്റുന്നതിനുള്ള താല്പര്യം അധികൃതർക്ക് അപകട ഭീഷണി ഒഴിവാക്കുന്നതിൽ കാണുന്നില്ല. മുറിച്ചു മാറ്റിയ മരത്തിൻ്റെ കുറ്റികൾ മാന്തി ഒഴിവാക്കാതെയിട്ടത് കൂടുതൽ അപകട ഭീഷണിക്കിടയാക്കി. അടിയന്തരമായി മര കുറ്റികൾ മാന്തി ഒഴിവാക്കി കൊടപ്പാളി വളവിലെ അപകട ഭീഷണി അടിയന്തരമായി നീക്കം ചെയ്യണമെന്ന് മുൻ കൗൺസിലർ ഹനീഫ കൊടപ്പാളി ആവശ്യപ്പെട്ടു. പരപ്പനങ്ങാടി ചെട്ടിപ്പടി റോഡ് നിർമ്മാണം പലയിടങ്ങളിലായി പൂർത്തിയാവാതെ കിടക്കുന്നത് പൊടി ശല്യത്തിനിടയാക്കുകയും വാഹന ഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.