Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2026 23:06 IST
Share News :
കോഴിക്കോട്: ഫാസ്റ്റാഗിൽ ആവശ്യമായ തുക ഇല്ലാത്തതിനാൽ ടോൾ ഒഴിവാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനിടെ, എൻഎച്ച് 66ൽ വൺവേ തെറ്റിച്ച് കെഎസ്ആർടിസി ബസ് സഞ്ചരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് ദേശീയപാതയിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയതെന്നാണ് ആരോപണം.
കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. മറ്റ് വാഹനങ്ങളിലെ യാത്രക്കാർ പ്രതിഷേധിച്ചതോടെ ബസ് പിന്നീട് സ്ലോ ട്രാക്കിലേക്ക് മാറ്റിയതായും ദൃക്സാക്ഷികൾ പറയുന്നു.
കോഴിക്കോടൻ കിച്ചൺസിന് സമീപമുള്ള എക്സിറ്റിലൂടെ ബസ് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതും ഇതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതുമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒരു വശത്തേക്കുള്ള യാത്രയ്ക്ക് കെഎസ്ആർടിസി ഫാസ്റ്റാഗ് വഴി 445 രൂപയാണ് ടോൾ അടയ്ക്കേണ്ടത്. ഫാസ്റ്റാഗിൽ മതിയായ തുക ഇല്ലാത്ത സാഹചര്യത്തിൽ യുപിഐ വഴി അടയ്ക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടി വരും. ഈ അധിക ചെലവ് ഒഴിവാക്കാനാണ് ബസ് ഡ്രൈവർ ദേശീയപാതയിൽ നിയമലംഘനം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.
സംഭവം സംബന്ധിച്ച് അധികൃതരുടെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ദേശീയപാതയിലെ ഇത്തരം നിയമലംഘനങ്ങൾ വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Follow us on :
More in Related News
Please select your location.