Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ സി. പിഐഎം , ബി.ജെപി ആദ്യ സഖ്യ മുന്നണി തിരഞ്ഞെടുപ്പ് : കെ മുരളീധരൻ

26 May 2025 20:52 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: നിലമ്പൂർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലന്ന പ്രഖ്യാപനത്തോടെ ഇടതുപക്ഷ ബിജെപി സംഖ്യ മുന്നണിയുടെ ആദ്യ തെരുഞ്ഞെടുപ്പാണണ് നിലമ്പൂരിൽ നടക്കുന്നതെന്ന് മുൻ കെ.പി സി സി പ്രസിഡൻ്റ് കെ. മുരളിധരൻ ആരോപിച്ചു മോദിയും പിണറായിയും സുഹൃത്തുക്കളാണ് അഴിമതി നടത്താൻ അവർ ഒറ്റക്കെട്ടാണ് എന്നാൽ ഈ രണ്ട് ജനവിരുദ്ദ ഭരണത്തിനും ജനങ്ങൾ എതിരാണ് ജനവിരുദ്ദ സർക്കാറുകൾ ക്കെതിരെ നിലമ്പൂരിൽ വിധിയെഴുത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു


മുൻ ഡി.സി സി വൈസ് പ്രസിഡൻ്റും കുന്ദമംഗലം ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററും കേരളത്തിലെ അറിയപ്പെടുന്ന സഹകാരിയുമായിരുന്ന എൻ പത്മനാഭൻ മാസ്റ്ററുടെ മുന്നാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനവും നെഹ്റുവിയൻ രാഷ്ട്രീയ ഫിലോസഫിയും ഇന്ത്യ രാജ്യവും പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും എൻ പത്മനാഭൻ മാസ്റ്റർ വിദ്യാഭ്യാസ എൻ്റോമൻ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളിധൻ 


അനുസ്മരണ സമിതി ചെയർമാൻ കെ.സി അബു അധ്യക്ഷനായി. കുന്ദമംഗലം പയമ്പ്ര ഹൈസ്ക്കുളിലെ പത്ത് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് മുരളിധരൻ വിതരണം ചെയ്തു കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രമണ്യൻ അനുസ്മരണ പ്രസംഗം നടത്തി അനുസ്മരണ സമിതി ജന: കൺവീനർ അബ്ദുറഹിമാൻ ഇടക്കുനി,എം.പി കേളുക്കുട്ടി, എൻ ബാലകൃഷ്ണൻ, ബാലകൃഷ്ണൻ ,

മുൻ കെ പിസി സി മെമ്പർ പി മൊയ്തിൻമാസ്റ്റർ ഡി.സി സി ഭാരവാഹികളായ പി.എം അബ്ദുറഹിമാൻ , വിനോദ് പടനിലം , എം ധനീഷ്ലാൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലുളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ കെ റിയാസ് , സി.വി സംജിത്ത് പി.കെ വേലായുധൻ എന്നിവർ സംസാരിച്ചു 


 

Follow us on :

More in Related News