Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരുന്തുംപാറയില്‍ കടുവയെ കണ്ട സഭവം ,രാത്രികാല പട്രോളിങ് നടത്തും

02 Jan 2025 22:52 IST

PEERMADE NEWS

Share News :



പീരുമേട്: പരുന്തുംപാറയില്‍ യുവാക്കള്‍ സഞ്ചരിച്ച കാറിനു മുമ്പില്‍ കടുവയെ കണ്ട സംഭവത്തില്‍ വനപാലക സംഘം അന്വേഷണം തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെയാണ് വിനോദസഞ്ചാരികളായ യുവാക്കളുടെ കാറിന് മുമ്പിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്. പുതുവത്സരാഘോഷത്തിനായിട്ടാണ് യുവാക്കളെത്തിയത്. ഇതിനിടെ കടുവ കാറിന് മുന്നിലൂടെ നീങ്ങി തോട്ടത്തിലേക്ക് കയറി പോവുകയായിരുന്നു. കാറിനുള്ളിലിരുന്ന് യുവാക്കള്‍ പകര്‍ത്തിയ വീഡിയോയും പുറത്തു വന്നു. കോട്ടയം പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ഇതിനു പിന്നാലെ മുറിഞ്ഞപുഴ ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സാധിച്ചില്ല. പ്രദേശത്ത് രാത്രികാല പട്രോളിങ് നടത്തുമെന്ന് ്‌ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ അറിയിച്ചു.



Follow us on :

More in Related News