Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവ സാമൂഹിക പ്രവർത്തകനുള്ള നിഫ പുരസ്കാരം വിനു ടി വിജയന്

27 Sep 2025 21:07 IST

CN Remya

Share News :

കോട്ടയം: യുവ സാമൂഹിക പ്രവർത്തകനുള്ള നിഫ പുരസ്കാരം വിനു ടി വിജയന്. നാഷണൽ ഇൻ്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റ് ആൻ്റ് ആക്ടിവിസ്റ്റ് (നിഫ)യാണ് പുരസ്കാരം ഏർപ്പെടുത്തിയത്. നിഫയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള യൂത്ത് കമ്യൂണിറ്റി ചാമ്പ്യൻ അവാർഡാണ് ചങ്ങനാശേരി വാഴപ്പള്ളിക്കാരൻ വിനു, ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയത്. ജില്ലയിലെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. 

വാഴപ്പള്ളി മുനിസിപ്പാലിറ്റിയിൽ കോവിഡ് കാലഘട്ടങ്ങളിൽ വോളണ്ടിയർ ആയി പ്രവർത്തിച്ച വിനു, മികച്ച ചിത്രരചനാ കലാകാരൻ കൂടിയാണ്. വിനു താൻ വരച്ച ചിത്രങ്ങൾ വിൽക്കുകയും അതിൽനിന്ന് ലഭിച്ച പണം ഉപയോഗിച്ച് കുട്ടികൾക്ക് പഠനോപകരണങ്ങളും മൊബൈൽ ഫോണുകളും വാങ്ങി നൽകിയിട്ടുണ്ട്. രക്തദാന ക്യാമ്പുകളിലെ സജീവ സാന്നിധ്യമായ വിനു, ദുരന്തനിവാരണ ക്യാമ്പുകളിൽ വോളണ്ടിയർ ആയും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹികരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണ് വിനുവിനെ തേടിയെത്തിയ ഈ പുരസ്കാരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന റെസിൻ കലാകാരൻ കൂടിയാണ് വിനു.

വാഴപ്പള്ളി തുണ്ടിയിൽ വിജയൻ്റെയും രാജലക്ഷ്മിയുടെയും മകനാണ് വിനു. അധ്യാപികയായ ബിൻസിയാണ് ഭാര്യ. മക്കൾ: ധ്രുവ്, ധന്വി.

Follow us on :

More in Related News