Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 08:57 IST
Share News :
കേരളത്തിന്റെ വ്യവസായിക വളര്‍ച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂര്‍ എംപിയുടെ ലേഖനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. വ്യവസായങ്ങളെ വെള്ള പുതച്ചവര്‍ക്ക് ശുദ്ധിപത്രം നല്‍കുന്നത് ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡ് നല്‍കുന്നതുപോലെയാണെന്ന് ലേഖനം വിമര്‍ശിക്കുന്നു. അനാവശ്യ വിവാദം സൃഷ്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കുരുതി കൊടുക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
എല്‍ഡിഎഫിനെതിരെ പോരാടുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമാണ്. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് സിപിഐഎമ്മെന്ന് വിമര്‍ശനം. വ്യവസായങ്ങളെ വെള്ള പുതച്ചവര്‍ക്ക് ശുദ്ധിപത്രം നല്‍കുന്നത് ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡ് നല്‍കുന്നതുപോലെ. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും നേട്ടങ്ങള്‍ പറഞ്ഞാണ് തരൂരിനെ വീക്ഷണം വിമര്‍ശിക്കുന്നത്. വെളുപ്പാന്‍കാല മുതല്‍ വെള്ളം കോരി സന്ധ്യയ്ക്ക് കുടം ഉടയ്ക്കുന്ന രീതി പരിഹാസ്യമാണെന്ന് വീക്ഷണത്തിന്റെ മുഖപത്രം.
അതിനിടെ സിപിഐഎം മുഖപത്രം ദേശാഭിമാനിയും സിപിഐ മുഖപത്രം ജനയുഗവും ശശി തരൂരിനെ പിന്തുണച്ചു. കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് ദേശാഭിമാനിയുടെ മുഖപത്രം. ഈ നാട്ടില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന് പറയാന്‍ അസാമാന്യ തൊലിക്കട്ടിയും ഉളുപ്പും വേണം. പ്രതിപക്ഷ നേതാവും ഒരുപറ്റം കോണ്‍ഗ്രസുകാരും ചില മാധ്യമങ്ങളും ഈ ഗണത്തില്‍പ്പെടും. ശശി തരൂരിനെയും ഇക്കൂട്ടര്‍ തള്ളിപ്പറയുന്നുവെന്ന് ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.
ഒന്നിനെയും അംഗീകരിക്കില്ല എന്നതാണ് ഇവരുടെ നയമെന്നും കേന്ദ്രം കേരളത്തെ ദ്രോഹിക്കുമ്പോള്‍ കയ്യടിക്കുന്നുവെന്നും മുഖുപത്രത്തില്‍ വിമര്‍ശനം. ഈ നീചമനസ്ഥിതി കേരളം തിരിച്ചറിയണമെന്ന് ദേശാഭിമാനി പറയുന്നു. ശശി തരൂരിന്റെ അഭിപ്രായം യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്ന് ജനയുഗത്തിന്റെ മുഖപത്രം. വ്യക്തികളെയോ എല്‍ഡിഎഫ് നേതാക്കളെയോ പ്രീണിപ്പിക്കുന്നതല്ല തരൂരിന്റെ ലേഖനമെന്നും ജനയു?ഗം
Follow us on :
Tags:
Please select your location.