Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2026 18:50 IST
Share News :
ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തൃശൂർ അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണവും,ദനഹ തിരുന്നാളും ആഘോഷിച്ചു.ദിവ്യബലിക്ക് ഫാ.എഡ്‌വിൻ ജോർജ് അപ്പോകൊട്ട് മുഖ്യകാർമ്മികത്വം നൽകി.ഫാ.ജീസ് ചാഴൂർ വചന സന്ദേശം നൽകി.ഫാ.ജിജോ തറയിൽ,ഫാ.ആക്ടൻ പല്ലിശ്ശേരി,ഫാ.നിതിൻ താഴത്ത്,ഫാ.ജോസഫ് ബ്രഹ്മകുളം,ഫാ.ജോബിൻ ഐനിക്കൽ,ഫാ.ഇലോയ് ചിറമൽ,ഫാ.നോബൽ ഐനിക്കൽ,ഫാ.സാന്റിയോ എലിവതിങ്കൽ എന്നിവർ സഹ കാർമ്മികരായി.തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ യോഗത്തിന് അധ്യക്ഷത വഹിച്ചു.തുടർന്ന് പള്ളിയങ്കണത്തിൽ ദർശന സഭ ഒരുക്കിയ പിണ്ടി തെളിയിച്ചുകൊണ്ട് നവവൈദികർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഇടവകയിലെ കുടുംബക്കൂട്ടായ്മകൾക്കായി പള്ളിയങ്കണത്തിൽ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ പിണ്ടി തെളിയിച്ചുകൊണ്ടുള്ള മത്സരവും സംഘടിപ്പിച്ചു.സഹവികാരി ഫാ. ക്ലിന്റ് പാണെങ്ങാടൻ നവവൈദികർക്ക് അനുമോദനവും ആശംസകളും നേർന്ന് പ്രസംഗിച്ചു.ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ഫ്രാൻസി ചൊവ്വല്ലൂർ,പി.എ.ഹൈസൺ,സേവ്യർ വാകയിൽ,കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ സി.ടി.ഫിലിപ്പ്,സെക്രട്ടറിമാരായ പിയൂസ് ചിറ്റിലപ്പിള്ളി,ജോയ് ചിറമ്മൽ,കേന്ദ്രസമിതി കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.