Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേമ്പനാട്ടു കായലിൽ പുതുചരിത്രം; ആറു വയസ്സുകാരി മുതൽ 70 വയസ്സുകാരൻ വരെയുള്ള 184 പേർ നീന്തിക്കയറി.

15 Feb 2026 21:57 IST

santhosh sharma.v

Share News :

വൈക്കം: വേമ്പനാട്ടു കായലിൽ ചരിത്രം കുറിച്ച് മറ്റൊരു നീന്തൽ കൂടി.പതിറ്റാണ്ടുകളായി ആലുവ പെരിയാറിൽ സൗജന്യ നീന്തൽ പരിശീലനം നൽകുന്ന വാളശ്ശേരിൽ റിവർ സിമ്മിംഗ് ക്ലബ്ബാണ് ഈ ചരിത്ര നീന്തൽ സംഘടിപ്പിച്ചത്. ഇനി ഒരു മുങ്ങി മരണം വരാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കുക എന്ന സന്ദേശം സമൂഹത്തിൽ നൽകാൻ ബോധവത്ക്കരണത്തിൻ്റെ ഭാഗമായിട്ടാണ് ആലുവ വാളശ്ശേരി റിവർ സ്വിമ്മിംങ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കൂട്ട നീന്തൽ സംഘടിപ്പിച്ചത്. ആറു വയസ്സുകാരി മുതൽ 70 വയസ്സുകാരൻ വരെയുള്ള 184 പേരാണ് അമ്പലക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ച് വരെയുള്ള

മൂന്നു കിലോമീറ്ററിലധികം വരുന്ന കായൽ കുറുകെ നീന്തി കയറിയത്. ഞായറാഴ്ച രാവിലെ 7.30 ന് അമ്പലക്കടവിൽ അരൂർ എംഎൽഎ ദിലീമ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. 10 അംഗങ്ങൾ വീതമുള്ള നിരയായാണ് കായൽ നീന്തിയത്. പത്തു വയസ്സിൽ താഴെ പ്രായമുള്ള 34 കുട്ടികളും 49 വനിതകളും സാഹസിക ദൗത്യത്തിൽ പങ്കെടുത്തു. 2. 25 മണിക്കൂറിൽ അംഗങ്ങൾ എല്ലാം ബീച്ചിൽ നീന്തി കയറി.

നീന്തൽ പരിശീലകൻ സജീവ് വളശ്ശേരിയുടെ ശിക്ഷണത്തിൽ ആലുവ പെരിയാറിലാണ് ഇവർ പരിശീലനം നേടിയത്. ആദ്യമായാണ് വേമ്പനാട്ടു കായലിന് കുറുകെ ഇത്രയും പേർ ഒരുമിച്ച് നീന്തുന്നത്. ബീച്ചിൽ നീന്തികയറിയ സംഘത്ത വൈക്കം നഗരസഭ ചെയർപെഴ്സൺ അബ്ദുൾ സലാം റാവുത്തർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ വാദ്യമേളങ്ങളോടെ സ്വീകരിച്ചു. തുടർന്ന് ബീച്ചിൽ കൂടിയ യോഗത്തിൽ നഗരസഭയും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചരിത്ര നീന്തൽ നടത്തിയ താരങ്ങളെ അനുമോദിച്ചു. നീന്തൽ കാണുവാനായി നൂറ് കണക്കിന് പേർ എത്തിയിരുന്നു.

Follow us on :

More in Related News