Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2025 22:05 IST
Share News :
കടുത്തുരുത്തി: നാട്ടുകാര്‍ക്ക് ദുരിതമായി കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നീരാക്കല്‍ ലാറ്റക്സ് കമ്പനി പ്രദേശവാസികള്‍ മറ്റന്നാൾ (ശനി) വളയും. ഇവിടെ നിന്നും ഒഴുകുന്ന മലിനജലം നാട്ടുകാരെ മാരകരോഗങ്ങളിലേക്ക് തള്ളിവിടുകയും വായുവും ജലവും ഭൂമിയും മനുഷ്യ ഉപയോഗത്തിന് പറ്റാതാക്കിയിരിക്കുകയാണെന്ന് പ്രതിക്ഷേധക്കാര്‍ പറയുന്നു. ഈ മാസം ഒന്നാം തീയതി പ്രദേശവാസികള്‍ ഒന്നടങ്കം സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറുകണക്കിനാളുകള്‍ മുട്ടുചിറയില്‍ നിന്നും പദയാത്രയായി കടുത്തുരുത്തിയിലെത്തി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍മാസമരം നടത്തുകയും പഞ്ചായത്തിന് ഭീമഹര്‍ജി നല്‍കുകയും ശേഷവും ഫാക്ടറിയില്‍ നിന്നുള്ള മലിനജലം തോടുകളിലേക്ക് ഒഴുക്കുകയാണെന്ന് സമരക്കാര്‍ പറഞ്ഞു. പഞ്ചായത്ത് ലൈസന്‍സ് നല്‍കാതെ പ്രവര്‍ത്തനാനുമതി നിഷേധിച്ചു സ്റ്റോപ്പ് മെമ്മോ നല്‍കുകയും പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടും അധികാരികളുടെ മൗനസമ്മതത്തോടെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുകയാണെന്നും ഇതില്‍ പ്രതിക്ഷേധിച്ചാണ് ഇന്ന് ഫാക്ടറിയിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും പരിസഥിതി സംരക്ഷണസമിതി ബാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ പത്തിന് ഫാക്ടറിയിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. മനശ്ശാസ്ത്ര വിദഗ്ധനും കൗണ്‍സിലറുമായ ദിലീപ് കൈതക്കല്‍, പ്രാദേശിക സമരനേതാക്കളായ പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനര്‍ സിറിയക് വര്‍ഗീസ് മേലുകുന്നേല്‍, അഡ്വ.അശ്വതി റോയ് വെട്ടിക്കത്തടത്തില്‍, സവിത ശശികുമാര്‍ വലിയനിരപ്പ്, ലൈസമ്മ ജോസ് കച്ചോലകാലായില്‍, വിന്‍സന്റ് ചിറയില്‍ എന്നിവര്‍ പ്രസംഗിക്കും. പരിപാടികളെ കുറിച്ചു വിശദീകരിക്കുന്നതിനായി കടുത്തുരുത്തിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ................... തുടങ്ങിയവര്‍ പങ്കെടുത്തു.......
Follow us on :
Tags:
More in Related News
Please select your location.