Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2026 01:12 IST
Share News :
മസ്കറ്റ്: 'നവീൻ ആശർ കാസി അവാർഡ്‌സ് ഫോർ എക്സലൻസ് ഇൻ ടീച്ചിംഗ് 2025-26' പുരസ്കാരങ്ങൾ കരസ്ഥമാക്കി ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അധ്യാപകർ.
ഇന്ത്യൻ സ്കൂൾസ് ഒമാൻ ഡയറക്‌ടർ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകരുടെ അധ്യാപന മികവ് ആദരിക്കുന്ന 'നവീൻ ആശർ കാസി അവാർഡ്‌സ് ഫോർ എക്സലൻസ് ഇൻ ടീച്ചിംഗ് 2025-26' പുരസ്കാരദാനച്ചടങ്ങ് സംഘടിപ്പിച്ചു.
ഭാവി തലമുറകളെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന നിർണായക പങ്ക് ഒരിക്കൽ കൂടി ഊന്നിപ്പറയുന്നതായിരുന്നു പതിനാറാമത് പതിപ്പായ ഈ പുരസ്കാരച്ചടങ്ങ്. ചടങ്ങിൽ സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്‌ത ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂളുകളുടെ ഡയറക്‌ടർ ജനറൽ ഡോ. ഖദീജ അലി മുഹമ്മദ് അൽ സലാമി വിശിഷ്‌ടാതിഥിയായിരുന്നു. സിബിഎസ്‌ഇ ദുബായ് റീജിയണൽ ഓഫീസിൻ്റെ പ്രൊഫസറും ഡയറക്‌ടറുമായ ഡോ. രാം ശങ്കർ, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇൻ്റർനാഷണൽ സ്‌കൂൾസ് ഓഫീസ് അസിസ്റ്റന്റ് ഡയറക്‌ടർ കൗസർ ബിൻത് ഖലീഫ ബിൻ ഖമാസ് അൽ സുലൈമാനി എന്നിവരും പ്രത്യേകാതിഥികളായി പങ്കെടുത്തു.
പുരസ്കാര ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൻ്റെ അമ്പത് വർഷത്തെ ചരിത്രം അവതരിപ്പിക്കുന്ന സ്‌മരണിക ഫോട്ടോ ഗാലറിയും വിദ്യാർഥികൾ ഒരുക്കിയ പ്രത്യേക പ്രദർശനവും വിശിഷ്‌ടാതിഥികൾ സന്ദർശിച്ചു. സിബിഎസ്ഇയുടെ വിദ്യാഭ്യാസ പദ്ധതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കര കൗശല വസ്തുക്കൾ, മാതൃകകൾ, കലാസൃഷ്ടികൾ എന്നിവ വിദ്യാർഥികൾ അഭിമാനത്തോടെ അവതരിപ്പിച്ചു.
പുരസ്കാരത്തിന്റെ പ്രധാന സ്പോൺസർ ആയ കിരൺ ആശറും കുടുംബവും, ഇന്ത്യൻ സ്കൂൾസ് ഒമാൻ ഡയറക്‌ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹ്മദ് സൽമാൻ, വൈസ് ചെയർമാൻ ഹർഷേന്ദു ഷാ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, വിവിധ ഇന്ത്യൻ സ്‌കൂളുകളുടെ പ്രസിഡന്റുമാർ, പ്രിൻസിപ്പൽമാർ, പുരസ്‌കാര ജേതാക്കളായ അധ്യാപകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
"ഓരോ അധ്യാപകനും വിജയിയാണ് എന്ന് സ്വാഗത പ്രസംഗത്തിൽ, ഇന്ത്യൻ സ്കൂൾസ് ഒമാൻ ഡയറക്‌ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹ്മദ് സൽമാൻ വ്യക്തമാക്കി. വിദ്യാർഥികളുടെ അക്കാദമികവും വ്യക്തിപരവും മാനസികവുമായ വളർച്ചയിൽ അധ്യാപകർ ചെലുത്തുന്ന ദീർഘകാല സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി. സിബിഎസ്ഇ നടപ്പിലാക്കുന്ന പുരോഗമനപരമായ വിദ്യാഭ്യാസ പദ്ധതികളെയും അദ്ദേഹം പ്രശംസിച്ചു.
പ്രധാന പ്രഭാഷണത്തിൽ ഹിമാൻഷു ഗുപ്‌ത ഐഎഎസ് ഇന്ത്യയും ഒമാനും തമ്മിലുള്ള പുരാതന വ്യാപാര-സാംസ്‌കാരിക ബന്ധങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള തന്ത്രപ്രധാന പങ്കാളിയാണ് ഒമാൻ എന്ന് അദ്ദേഹം പറഞ്ഞു. 2025 ഡിസംബറിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഒമാനിലെ ഇന്ത്യൻ വിദ്യാഭ്യാസത്തിൻ്റെ അമ്പത് വർഷത്തെ യാത്രയെ അദ്ദേഹം പ്രശംസിക്കുകയും അധ്യാപകരെ വിദ്യാർഥികളുടെ ശില്പികളായും ഹൃദയമിടിപ്പുകളായും വിശേഷിപ്പിക്കുകയും ചെയ്തു.
നവീൻ ആശർ കാസി അധ്യാപക പുരസ്‌കാരം 2025-26 വിവിധ വിഭാഗങ്ങളിലായി താഴെപ്പറയുന്ന അധ്യാപകർക്ക് സമ്മാനിച്ചു:
ഫൗണ്ടേഷൻ സ്റ്റേത്: റോക്സാന ആൻ റാഫർട്ടി (ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീർ). ഖാൻ സമീന മന്നാൻ (ഇന്ത്യൻ സ്‌കൂൾ ദർസൈത്ത്)
പ്രിപറേറ്ററി സ്റ്റേജ്: സിന്ധു രാജഗോപാൽ (ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റ്), ബിന്ദു രഞ്ജിത് (ഇന്ത്യൻ സ്‌കൂൾ ദർസൈറ്റ്)
മിഡിൽ സ്‌കൂൾ: അശ്വതി ചന്ദ്രൻ (ഇന്ത്യൻ സ്‌കൂൾ അൽ രാബേല), പ്രീതി ജെ. വി. നായർ (ഇന്ത്യൻ സ്‌കൂൾ മസ്കറ്റ്)
സീനിയർ സ്‌കൂൾ: ടി. കെ. നാരായണൻകുട്ടി (ഇന്ത്യൻ സ്‌കൂൾ സലാല), അംബിലി രാജു (ഇന്ത്യൻ സ്‌കൂൾ മുലദ)
കോ-സ്കോളാസ്റ്റിക് വിഭാഗം: ഈശ്വർ ദേശ്‌മുഖ് (ഇന്ത്യൻ സ്‌കൂൾ സലാല), ഷീബാസ് പി. ബി. (ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീർ)
ഇതോടൊപ്പം, വിവിധ വിഭാഗങ്ങളിലായി 65 അധ്യാപകർക്ക് അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകി. ഇന്ത്യൻ സ്‌കൂൾ ദർസൈത്ത് പ്രിൻസിപ്പൽ അമർ ശ്രീവാസ്തവയെ ദീർഘകാല സേവനത്തിന് ആദരിച്ചു. മലയാള സാഹിത്യത്തിൽ പി.എച്ച്.ഡി നേടിയ ഇന്ത്യൻ സ്‌കൂൾ ജലാൻ അധ്യാപിക ഡോ.സന്ധ്യ എൻ.എസിനും പ്രത്യേക ആദരം നൽകി.
ചടങ്ങിന്റെ പ്രത്യേക ആകർഷണമായി, ഇന്ത്യൻ സ്‌കൂൾ മസ്കറ്റിന്റെ അമ്പത് വർഷത്തെ യാത്ര രേഖപ്പെടുത്തുന്ന 'ISM@50 സ്‌മരണിക് പ്രകാശനം നടത്തി. മുഖ്യാതിഥിയും വിശിഷ്‌ടാതിഥിയും ചേർന്നാണ് സ്‌മരണിക പുറത്തിറക്കിയത്. സാംസ്‌കാരിക പരിപാടികളിൽ കെയർ ആൻഡ് സ്പെഷ്യൽ എജുക്കേഷൻ വിഭാഗം വിദ്യാർത്ഥികളുടെ ഗാനനൃത്തങ്ങളും സിബിഎസ്ഇയുടെ വിദ്യാഭ്യാസ പദ്ധതികളെ ആസ്പദമാക്കിയ യു.വി. ലൈറ്റ് ഡാൻസും അരങ്ങേറി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.