Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവജീവൻ ബ്ലഡ് ഡൊണേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആരംഭിച്ചു

05 Feb 2026 01:51 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ്: ജീവന്റെ മഹാദാനമാണ് രക്തദാനം. അപൂർവ്വ രക്ത ഗ്രൂപ്പുകൾക്ക് അടിയന്തര സാഹചര്യം ആവശ്യമായി വരുന്ന ഘട്ടത്തിൽ അവരെ കണ്ടെത്തി പെട്ടെന്ന് രക്തദാനത്തിന് എത്തിക്കുന്നതിന് സഹായകരമാകുന്ന രീതിയിൽ ഒമാനിൽ പുതിയ രക്ത ദാന ഗ്രൂപ്പിന് തുടക്കമായി.

ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലാണ് നവജീവൻ എന്ന പേരിൽ പുതിയ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിന് തുടക്കം കുറിച്ചത്. ഒമാനിൽ വർദ്ധിച്ചു വരുന്ന രക്തത്തിന്റെ ആവശ്യങ്ങൾക്കും, അപൂർവ്വ രക്ത ഗ്രൂപ്പിലുള്ളവരെ പെട്ടെന്ന് കണ്ടെത്തി രക്തദാനത്തിന് എത്തിക്കുന്നതിനും ഗ്രൂപ്പ്‌  പ്രാധാന്യം നൽകും. 

ലോകത്ത് 15 ശതമാനം ആളുകൾക്ക് മാത്രമാണ് നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തമുള്ളത് അത്യാവശ്യഘട്ടത്തിൽ ഇത്തരക്കാരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഒമാനിൽ രക്തദാനത്തിന് താല്പര്യമുള്ള ഏതൊരാൾക്കും ഈ ഗ്രൂപ്പിൽ അംഗങ്ങളാകാം. ഓരോരുത്തരുടെയും ഡേറ്റ കൃത്യമായി സ്വരൂപിച്ചതിനുശേഷം രക്തദാനം ആവശ്യമാകുന്ന ഘട്ടങ്ങളിൽ ഉടനെ എത്തി രക്തദാനം നൽകുവാനുള്ള സൗകര്യം ഈ ഗ്രൂപ്പിലൂടെ ഒരുക്കും. 

രക്തദാനം നൽകുവാനുള്ള നല്ല മനസ്സും മാറ്റിവയ്ക്കാൻ അല്പം സമയം ഉണ്ടെങ്കിൽ അനേകം ജീവനുകൾ രക്തദാനത്തിലൂടെ രക്ഷിക്കുവാൻ സാധിക്കും. എന്നാൽ പലരും ഈ മേഖലയിലുള്ള അറിവില്ലായ്മ കൊണ്ട് രക്തദാനത്തിന് മുതിരാറില്ല. ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ മൂന്നുമാസം കൂടുമ്പോഴും ബ്ലഡ് ബാങ്ക് ഒമാനുമായി സഹകരിച്ചുകൊണ്ട് ബ്ലഡ് നേഷൻ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. 

അടിയന്തരമായി വിവിധ രക്ത ഗ്രൂപ്പുകൾ ആവശ്യമുണ്ടെന്നും സ്വദേശികളും വിദേശികളും രക്തദാനത്തിന് മുന്നിട്ടു വരണം എന്ന് കഴിഞ്ഞ ദിവസം ബ്ലഡ് ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. ഒമാനിൽ രക്തദാനം ചെയ്യാൻ കഴിയുന്ന സുമനസ്സുള്ളവർക്ക് ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. 

ബന്ധപ്പെടേണ്ട നമ്പർ +968 7702 4999, +968 9698 4334.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News