Sun Jun 1, 2025 8:27 PM 1ST
Location
Sign In
02 Mar 2025 18:29 IST
Share News :
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കാരശ്ശേരി ഗ്രാമ പഞ്ചായത്തും കുന്നമംഗലം ബി ആർ സി യും ചേർന്ന് സംഘടിപ്പിച്ച "സ്വപ്നമീയാത്ര"അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി.
25 വിദ്യാർത്ഥികളും രക്ഷിതാക്കളും
കക്കാടംപൊയിലെ ഫോഗി മൗണ്ടൈയിൻ പാർക്കിലേക്കാണ് യാത്ര നടത്തിയത്. ഒരു പകൽ മുഴുവൻ ആടിയും പാടിയും വിവിധ കളികളിൽ ഏർപ്പെട്ടും വിദ്യാർത്ഥികൾ ആഘോഷമാക്കി മാറ്റി.
ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ,ശാന്താദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത്, കെ കൃഷ്ണദാസ്, ബി ആർ സി അംഗങ്ങളായ ബി പി സി മനോജ്, ട്രെയിനർ കെ സി ഹാഷിർ, സ്പെഷ്യൽ എഡ്യുക്കെറ്റേഴ്‌സ് സി കെ അഷ്‌റ, എം കെ അമ്പിളി, പി ലിജു, എ സലീന, ഒ ഫിദ, റൂബീന കരാട്ട്, ജിയ സെബാസ്റ്റ്യൻ, പി ഫൗസിയ, ക്ലസ്റ്റർ കോഡിനേറ്റർ ഷീന, ആശ്വാസ് പാലിയേറ്റീവ് പ്രവർത്തകർ പിടി സുബൈർ, നിഷാദ് വീച്ചി, പാലിയേറ്റീവ് നേഴ്സ് സുബൈദ ജാഫർ എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.