Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനയം പാലം: 34 കോടി എവിടെ ? അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ്

24 Feb 2025 15:39 IST

WILSON MECHERY

Share News :


കാട്ടൂർ: താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിനു യു ഡി എഫ് സർക്കാർ അനുവദിച്ച 34 കോടി രൂപ നഷ്ട്ടപെടുത്തിയത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധര്മയും നടത്തി. പാലം നിർമാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് എട്ടു വർഷത്തിലധികമായിട്ടും ബണ്ട് നിർമിക്കാതെ വർഷം തോറും താത്കാലിക ബണ്ട് നിർമാണം മാത്രാണ് നടക്കുന്നത്. നാടിനോടുള്ള അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്

സമരം ഉദ്‌ഘാടനം ചെയ്ത് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. പ്രസിഡന്റ് അഷറഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ, പി.ടി.ജോർജ്, സിജോയ് തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് കെ.സതീഷ്, മണ്ഡലം ഭാരവാഹികളായ എഡ്വേർഡ് ആന്റണി, ലിജോ ചാലിശ്ശേരി, ജേക്കബ് പാലത്തിങ്കൽ, ഷാന്റി റാഫേൽ, മേരി മത്തായി, അശോകൻ ഷാരടി, ജോയ് പടമാടാൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ

കാട്ടൂർ മുനയം ബണ്ട് കം ബ്രിഡ്ജ് നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ നിൽപ്പ് സമരം ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്യുന്നു.

Follow us on :

More in Related News