Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കത്തെ സംയുക്ത ഈദ് ഗാഹ്: ജനപങ്കാളിത്വത്തിൽ ശ്രദ്ധ തേടി

08 Jun 2025 14:29 IST

UNNICHEKKU .M

Share News :



മുക്കം :  ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്ത കൊണ്ട് ശ്രദ്ധ ാ

ബലി പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ സംയുക്ത ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ - സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്.മുക്കം സലഫി മസ്ജിദ് ഖത്തീബ് റഷീദ് ഖാസിമി പെരുന്നാൾ പ്രഭാഷണം നടത്തി.

ചാലൂളി അബു, ബഷീർ പാലത്ത്,സലാം പഴന്തോപ്പിൽ,ടി അസീസ്,കോയക്കുട്ടി വി പി , അൻവർ തടപ്പറമ്പ്,അബ്ദുൽ മജീദ് കറുത്തപറമ്പ്, അഹമ്മദ് സൈദ് ചോണാട്, കെ പി സുബൈർ കറുത്തപറമ്പ്, ,സലാം തടപ്പറമ്പ് ,സാദിഖ് കറുത്തപറമ്പ്, സലീം തടപ്പറമ്പ്, സിദ്ധീഖ് എം.കെ , സൈനബ എൻ.കെ ,ലൈലാബി നാഫിയ, ഫിൽസി, അത്തീഖ , മുഹമ്മദ് മനയിൽ, ബിലാൽബക്കർ, നാസർ ചോണാട്, ഡോ എ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

ചിത്രം: മുക്കം അഭിലാഷ് ജംഗ്ഷൻ നഫ്ന കോംപ്ലക്സിൽ നടന്ന മുക്കം സംയുക്ത ഈദ്ഗാഹ്

Follow us on :

More in Related News