Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഫ്രിക്കൻ ഡ്രമ്മിൻ്റെ താള കൊഴുപ്പിൽ മുക്കം നഗരസഭ പ്രവേശനോത്സവം വർണ്ണാഭമായി

02 Jun 2025 21:55 IST

UNNICHEKKU .M

Share News :

ആഫ്രിക്കൻ ഡ്രമ്മിന്റെ താളക്കൊഴുപ്പിൽ മുക്കം നഗരസഭ ..

മുക്കം : ആഫ്രിക്കൻ ഡ്രമ്മിൻ്റെ താളക്കൊഴുപ്പിൽ മുക്കം നഗരസഭ പ്രവേശനേ ത്സവം നീ ശ്വേരം ഹയർസെക്കൻഡറി സ്കൂളിൽ വർണ്ണാഭമാക്കി. മുക്കം നഗരസഭ പ്രവേശനോത്സവവും കുന്നമംഗലം ബിആർസി പ്രവേശനോത്സവവും ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഹൈസ്കൂളിൽ ആരംഭിച്ച സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പിടി ബാബു അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി അഫ്രോ ഡ്രം കലാ പ്രകടനം വിദ്യാർഥികൾക്ക് നവ്യാനുഭവമായി. എൽ എസ് എസ് യു എസ് എസ് വിജയികൾക്കുള്ള അനുമോദനവും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. സത്യനാരായണൻ മാസ്റ്റർ, മജീദ് ബാബു, എം കെ യാസർ, വേണുഗോപാലൻ മാസ്റ്റർ, ജോശിലാ സന്തോഷ്, ദീപ്തി ടീച്ചർ മുക്കം എ ഇ ഒ, ബിപിസി മുഹമ്മദ് റാഫി, അബ്ദുസലിം പിടിഎ പ്രസിഡണ്ട്, പ്രിൻസിപ്പൽ എംകെ ഹസീല, നാസർ മാഷ്, തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News