Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2025 19:58 IST
Share News :
ചാവക്കാട്:കടപ്പുറം വട്ടേക്കാട് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഒരുമനയൂര്‍ തെക്കേതല മഹല്ല് പള്ളിക്കുളത്തില്‍ നിന്ന് കണ്ടെത്തി.വട്ടേക്കാട് കണ്ടാരശ്ശേരി വീട്ടില്‍ സുബൈറിന്റെയും റംഷിയുടെയും മകന്‍ മുഹമ്മദ് റസല്‍(15)ആണ് മരിച്ചത്.തൃത്തല്ലൂര്‍ കമല നെഹ്റു സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ റസലിനെ ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞാണ് കാണാതായത്.രാത്രിയായിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.പോലീസ് അന്വേഷണത്തില്‍ ഒരുമനയൂര്‍ റഗുലേറ്റര്‍ പരിസരത്ത് മൊബൈല്‍ ഫോണ്‍ ഉള്ളതായി മനസിലാക്കി.തുടര്‍ന്ന് ഈ ഭാഗത്തെ പൊന്തക്കാടുകളിലും ഒഴിഞ്ഞുകിടക്കുന്ന വള്ളങ്ങളിലും നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തി.ഇതിനിടെ പള്ളിക്കുളത്തിന്റെ കരയില്‍ ചെരിപ്പും വസ്ത്രവും കണ്ടതായി ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പള്ളിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചു.പരിശോധനയില്‍ വൈകീട്ട് അഞ്ചരയോടെ റസലും കൂട്ടുകാരനും കുളത്തില്‍ കുളിക്കാനെത്തുന്നതിന്റെയും കൂട്ടുകാരന്‍ പിന്നീട് ഓടിപോകുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു.ഉടന്‍തന്നെ പോലീസ് ഗുരുവായൂര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.തുടര്‍ന്ന് കുളത്തില്‍ നടത്തിയ പരിശോധനയില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ മുഹമ്മദ് റസലിന്റെ മൃതദേഹം കണ്ടെത്തി.റസല്‍ കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് പേടിച്ച കൂട്ടുകാരന്‍ വീട്ടിലെത്തി ഇക്കാര്യം ആരോടും പറയാതെ ഭയന്ന് കഴിയുകയായിരുന്നു.പോലീസ് നടപടികള്‍ക്ക് ശേഷം വട്ടേക്കാട് മഹല്ല് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി.സഹല്‍ ആണ് റസലിന്റെ സഹോദരന്‍.
Follow us on :
Tags:
More in Related News
Please select your location.