Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കൺവെൻഷൻ.

16 Jul 2025 14:26 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കൺവെൻഷൻ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.


പ്രസിഡൻ്റ് എ.എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

പി.ആർ രഘുത്തന്മൻ ബാലുശ്ശേരി,

ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ്,

രാമചന്ദ്രൻ ഗുഡ് വിൽ എന്നിവർ സംസാരിച്ചു.നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ ദീപ്നിയെ ജില്ലാ സെക്രട്ടറി ചടങ്ങിൽ ആദരിച്ചു.

 

22 യൂണിറ്റുകളിൽ നിന്ന് ഇരുന്നൂറിലധികം പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു. വ്യാപാര മിത്ര പദ്ധതി വഴി നിരവധി വ്യാപാരികൾക്ക് ധനസഹായം നൽകാൻ സമിതി നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. ഇത്തരം സഹായ പദ്ധതികൾ സമിതിയുടെ അംഗബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്നു നേതാക്കൾ പറഞ്ഞു. വ്യാപാര മേഖല നേരിടുന്ന വിവിധ വെല്ലുവിളികൾ ചർച്ച ചെയ്തു, ഭാവിയിൽ നടപ്പാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് മുന്നോട്ടുപോകാൻ കൺവെൻഷൻ തീരുമാനിച്ചു.

Follow us on :

Tags:

More in Related News