Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2025 19:58 IST
Share News :
വൈക്കം: ആചാരപെരുമയോടെ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഓണപ്പുടവ സമർപ്പിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലും രാവിലെ പന്തീരടി പൂജക്ക് ശേഷമുളള മുഹൂർത്തത്തിലാണ് പുടവ സമർപ്പണം നടന്നത്. ഉദയനാപുരം ക്ഷേത്രത്തിൽ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്. വിഷ്ണുവും വൈക്കം ക്ഷേത്രത്തിൽ സബ് ഗ്രൂപ്പ് ഓഫീസർ കെ. കെ രാമചന്ദ്രനും
ശ്രീകോവിലിന് മുന്നിൽ സോപാന നടയിൽ ആചാരപ്രകാരം ഓണപ്പുടവ സമർപ്പിച്ചു. ഉത്രാട നാളായ സെപ്തംബർ 4 ന് ഉദയത്തിന് മുൻപായി രാവിലെ 5.15നും 7 നും ഇടയിൽ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഓണപ്പുടവ ചാർത്തും. വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലെ ഉപദേവതമാർക്കും സമർപ്പിച്ച ഓണപുടവുകൾ ആചാരപ്രകാരം ചാർത്തുന്നതാണ്. പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണത്തിന് മുമ്പായി പിതാവായ വൈക്കത്തപ്പന്റെ സന്നിധിയിൽ പുത്രനായ ഉദയനാപുരത്തപ്പനും പിതാവായ വൈക്കത്തപ്പൻ പുത്രനായ ഉദയനാപുരത്തപ്പന്റെ സന്നിധിയിലും ഓണപുടവ സമർപ്പിക്കുന്നതായി വിശ്വാസം. നിലവിലുള്ള ആചാരപ്രകാരമാണ്
ഇരു ക്ഷേത്രങ്ങളിലേയും ഭരണാധികാരികൾ ബന്ധപ്പട്ട ക്ഷേത്രങ്ങളിലെത്തി ഓണ പുടവ സമർപ്പിച്ചു വരുന്നത്. വൈക്കം ക്ഷേത്രത്തിന്റെ കീഴേടങ്ങളായ കാലാക്കൽ ക്ഷേത്രം, വടക്കേ നട കൃഷ്ണൻ കോവിൽ, തെക്കും കോവിൽ, അരിമ്പൂ കാവ് എന്നി ക്ഷേത്രങ്ങളിലും ഓണപുടവ സമർപ്പിക്കുന്നുണ്ട്.
Follow us on :
Tags:
Please select your location.