Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പ്രകാശനം ചെയ്തു.

21 Sep 2025 16:56 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ :ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യതയുടെ വിവരങ്ങൾ കാലികമാക്കി തയ്യാറാക്കിയ ജൈവ വൈവിധ്യ

രജിസ്റ്റർ രണ്ടാംഭാഗം പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ 

ടി പി രാമകൃഷ്ണൻ പ്രകാശനം ചെയ്തു.

ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ചും കുറുന്തോട്ടി പോലുള്ള ഔഷധസസ്യങ്ങൾ വാണിജ്യ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി വെച്ചു പിടിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു.

കെ എസ് ബി ബി ജില്ലാ കോ ഓർഡിനേറ്റർ ഡോ. കെ.പി.മഞ്ജു ,

ബി. എം സി കൺവീനർ സത്യൻ മേപ്പയ്യൂർ എന്നിവർ വിഷയാവതരണം നടത്തി.

ജൈവ വൈവിധ്യ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്

2012 ലാണ് ആദ്യമായി  ബയോ ഡൈവേഴ്സിറ്റി മാനേജ്മെൻ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിവരശേഖരണം നടത്തി. ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയത്. കാലാവസ്ഥാ വ്യതിയാനത്താലും പൊതു സമൂഹത്തിൻ്റെ അലക്ഷ്യമായ ഇടപെടലുകളാലും വന്നു ചേർന്ന മാറ്റങ്ങളും പുതിയ കണ്ടെത്തലും ഉൾപ്പെടുത്തി പ്രാദേശിക അറിവുകൾ പ്രയോജനപ്പെടുത്തിയാണ്

ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പരിഷ്കരിച്ച് രണ്ടാംഭാഗം പ്രസിദ്ധീകരിക്കുന്നത്.

ഇത് പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും അറിവിലേക്കായി ഡിജിറ്റൽ രൂപത്തിൽ പിന്നീട് ലഭ്യമാക്കും


പഞ്ചായത്ത് സെക്രട്ടറി ഷാജി. എം. സ്റ്റീഫൻ,മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രസന്ന,

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ഗ്രാമപഞ്ചായത്ത് 

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുനിൽ,

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, 

വിവേക് വിനോദ്, അസി.സെവി സെക്രട്ടറി വി.വി.പ്രവീൺ എന്നിവർ സംസാരിച്ചു

ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്തിലെ 16 സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകർ, വിദ്യാർത്ഥികൾ,മേപ്പയ്യൂർ

ഹൈസ്കൂളിലെ ഗ്രീൻ കേഡറ്റ് കോർപ്സ് അംഗങ്ങൾ, ഹരിതകർമ്മസേനാ അംഗങ്ങൾ, 

വാർഡ് വികസന സമിതി കൺവീനർമാർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കാളികളായി.

Follow us on :

Tags:

More in Related News