Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെംബര്‍ റിലീഫ് ഫണ്ട് വിതരണം

12 Mar 2025 20:48 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



നെല്ലായി പറപ്പൂക്കര സര്‍വ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളില്‍ ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 25 പേര്‍ക്ക് മെംബര്‍  റിലീഫ് ഫണ്ടില്‍ നിന്നുള്ള സഹായധനം വിതരണം ചെയ്തു. 25 അംഗങ്ങള്‍ക്ക് 10,000 രൂപ മുതല്‍ 25000 രൂപ വരെയാണ് സഹായധനമായി വിതരണം ചെയ്തത് . ആകെ 4,55,00 രൂപ വിതരണം ചെയ്തു. മെംബര്‍ റിലീഫ് ഫണ്ടില്‍ നിന്നുള്ള ധനസഹായ വിതരണ ഉദ്ഘാടനം ഇരിഞ്ഞാലക്കുട ടൗണ്‍ കോഓപറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ് എസ്. ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂടപറമ്പില്‍ , ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. രാജന്‍ , മുന്‍ ബാങ്ക് പ്രസിഡന്‍ര് ് എം.ഒ ജോണ്‍, ടി. എം. യോഹന്നാന്‍, ഭരണ സമിതി അംഗങ്ങളായ പി.പി.ഡേവീസ് , പി.കെ.പ്രശാന്ത് , ബിജു പയ്യപ്പിള്ളി , അമ്പിളി സജീവന്‍ , നിഷി ശശിധരന്‍ , സെക്രട്ടറി ബ്രീസി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News