Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 16:30 IST
Share News :
തിരുവനന്തപുരം:നാലാം വയസിൽ ഗുരുദേവ കൃതികൾ കാണാതെ ചൊല്ലി മേഘമനോജ് യൂണിവേഴ്സൽ റിക്കോർഡ് ബുക്കിൻ്റെ ഗ്ലോബൽ അവാർഡ് നേടി.
മംഗലത്തുകോണം കാട്ടുനട ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അവാർഡ് സമ്മാനിച്ചു.ഗുരുദേവ കൃതികളുടെ പാരായണം പഠിക്കുന്നതിനായി മുത്തശ്ശി ശ്രീദേവി കുളത്തൂർ കോലത്തുകര ശിവക്ഷേത്രം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുരുദർശൻ പഠനകേന്ദ്രത്തിൻ്റെ ഗ്രൂപ്പിൽ ചേർന്നതാണ് തുടക്കം.
ശ്രീദേവിക്കൊപ്പം മേഘയും ശ്ലോകങ്ങൾ
ശ്രദ്ധിക്കാൻ തുടങ്ങി.
ഗ്രൂപ്പിലെ മുതിർന്ന പഠിതാക്കൾക്കൊപ്പം ബാഹുലേയാഷ്ടകത്തിലെ രണ്ടുവരി ഭംഗിയായി മേഘ ചൊല്ലിയത് എല്ലാവരെയും വിസ്‌മയിപ്പിച്ചു.ഗ്രൂപ്പിലെ അദ്ധ്യാപിക രാജലക്ഷ്മമിയായിരുന്നു
മേഘയുടെയും ഗുരു.
ഒരുവർഷത്തിനുള്ളിൽ ഗുരുദേവ കൃതികളായ ഹോമമന്ത്രം, ദൈവദശകം,ശ്രീകൃഷ്ണദർശനം, ഗദ്യപ്രാർത്ഥന,കോലതീരേശ സ്‌തവം, ഗുഹാഷ്ടകം ,ബഹുലേയാഷ്‌ടകം, ശിവപ്രസാദപഞ്ചകം, സുബ്രഹ്മണ്യകീർത്തനം
എന്നിവയുംമനപ്പാഠമാക്കി.ആത്മോപദേശശതകത്തിന്റെ പഠനത്തിലാണ് ഇപ്പോൾ.
Follow us on :
More in Related News
Please select your location.