Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസ്റ്റേഴ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2026: മസ്കറ്റ് ഹാമേസ് കിരീടം സ്വന്തമാക്കി

20 May 2026 21:02 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: എഫ് സി കേരള സംഘടിപ്പിച്ച മാസ്റ്റേഴ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2026 മെയ് 15ന് അൽഷാദി ഗ്രൗണ്ടിൽ ആവേശകരമായി നടന്നു. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ശക്തരായ മസ്ക‌റ്റ് ഹാമേസ് ജേതാക്കളായി. ഫൈനലിൽ ദേജാവു എഫ് സി യെ പരാജയപ്പെടുത്തിയാണ് മസ്കറ്റ് ഹാമേസ് കിരീടം സ്വന്തമാക്കിയത്.

ടൂർണമെന്റിലെ മികച്ച താരമായി മസ്കറ്റ് ഹാമേസിന്റെ റൗഫിനെ തെരഞ്ഞെടുത്തു. റൗഫ് തന്നെ ടൂർണമെന്റിലെ ടോപ് സ്കോററായും ശ്രദ്ധ നേടി. മികച്ച ഡിഫൻഡറിനുള്ള പുരസ്കാരം ദേജാവു എഫ്‌സിയുടെ ഷിബുവിനും മികച്ച ഗോൾകീപ്പറിനുള്ള പുരസ്കാരം ദേജാവു എഫ്‌സിയുടെ അക്ബർ ഷായ്ക്കും ലഭിച്ചു.

വിജയികൾക്കും വ്യക്തിഗത പുരസ്കാര ജേതാക്കൾക്കും സാമൂഹ്യ പ്രവർത്തകരായ ഫൈസൽ, സിയാദ് ഉണിച്ചിറ, രാജേഷ് എന്നിവർ ചേർന്ന് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

കായിക പ്രേമികളുടെ വലിയ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും കൊണ്ട് മാസ്റ്റേഴ്സ് കപ്പ് ശ്രദ്ധേയമായി.

Follow us on :

More in Related News