Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാന്ത്വന പ്രവർത്തനങ്ങൾക്ക് പള്ളി ഇമാമിന് സ്നേഹാദരവ്

16 Jun 2025 23:30 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



ഇളങ്കാട്:

വിവിധ സാമൂഹിക പ്രവർത്തനങ്ങളുടെ മികവിന് ഇമാമിന് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് കൊടുങ്ങ വാർഡ് ആദരിച്ചു.

പ്രളയം, കോവിഡ് എ കാലഘട്ടങ്ങളിലും കൂട്ടിക്കൽ പഞ്ചായത്തിലെ സാന്ത്വന-സേവന പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ ബഹുമുഖങ്ങളായ പ്രവർത്തനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നതിനുമാണ് മുക്കുളം ജുമുഅ മസ്ജിദ് ഇമാമും എസ്.വൈ. എസ് സ്വാന്തനം രക്ഷാധികാരിയുമായ കെ.എം ഹംസ മദനിയെയാണ് നാട് ആദരിച്ചത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ജാതിമത ഭേദമന്യേ നാടിന്റെ സൗഹർദ്ധത്തിനും ഉന്നമനത്തിനും വേണ്ടി യുവാക്കളെ ചേർത്തു നിർത്തി പ്രവർത്തിക്കുന്നതും ആദരവിനായി പരിഗണിച്ചു. കൊടുങ്ങ എസ്.എൻ. സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു ആദരവ് . ജില്ലാ പഞ്ചായത്തംഗം ശുപേഷ് സുധാകരൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സുധീർ

മെമ്പർ കെ.എം. വിനോദ് , വിനീത്പനമൂട്ടിൽ ചന്ദ്രദാസ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News