Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്നം നവോത്ഥാന സൂര്യൻ; വൈക്കത്ത് പ്രതിഭാ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.

01 Feb 2025 16:33 IST

santhosh sharma.v

Share News :

വൈക്കം: രാഷ്ട്ര പുരോഗതിക്കായി സ്വയം സമർപ്പിതമായ മഹത് പ്രസ്ഥാനമാണ് നായർ സർവ്വീസ് സൊസൈറ്റിയെന്നും സമൂഹത്തിൻ്റെ സമസ്ത തലങ്ങളിലും സ്തുത്യർഹമായ സേവനം നടത്തിയ മഹത്തായ പാരമ്പര്യമാണ് സമുദായാംഗങ്ങൾക്കുള്ളതെന്നും

എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് പറഞ്ഞു. ഒരു വർഷം നീണ്ട് നിൽക്കുന്ന മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി വൈക്കത്ത് നടത്തിയ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ ആർ നായർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര സംഗീത നാടക അക്കാദമി സീനിയർ ഫെല്ലോഷിപ്പ് ലഭിച്ച കലാമണ്ഡലം ശശീന്ദ്രൻ, ശബ്ദമിശ്രണത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ശരത് മോഹൻ, രാജ്യാന്തര പ്രശസ്തനായ ശാസ്ത്രകാരൻ ഡോ ഷഡാനനൻ നായർ, കൈകൾ ബന്ധിച്ച് വേമ്പനാട് കായൽ നീന്തി കടന്ന് ലോക റിക്കോർഡ് കരസ്ഥമാക്കിയ ദേവജിത്ത് എസ്, പൊതുപ്രവർത്തന രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ എം. ശേഖരൻ നായർ, എസ് പി ഉണ്ണികൃഷ്ണൻ നായർ, പി പി കൃഷ്ണൻകുട്ടി നായർ, ചലച്ചിത്ര താരം ആർ കെ മാമല, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഒന്നാം റാങ്ക് ലഭിച്ച അതുല്യ എസ് കുമാർ, സച്ചിൻ ദേവ് വിവിധ വിഷയങ്ങളിൽ പിച്ച്ഡി ബിരുദം കരസ്ഥമാക്കിയ ശ്രീഹരി, പൂജ എ മേനോൻ തുടങ്ങി ഇരുനൂറോളം പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. എൻ എസ് എസ് കേന്ദ്ര നേതൃത്വത്തിൽ നിന്നും നൽകുന്ന വിദ്യാഭ്യാസ ധനസഹായം 90 ഓളം പേർക്ക് വിതരണം ചെയ്തു. വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ എൻഡോവ്മെൻ്റുകൾ, യൂണിയൻ സ്ക്കോളർഷിപ്പ് എന്നിവയുടെ വിതരണവും നടന്നു. ഓണാഘോഷ മത്സരം, തിരുവാതിര - ആർപ്പു - കുരവ മത്സരം, രാമായണ മത്സരം, ക്വിസ് മത്സരം എന്നിവയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ നാരായണൻ നായർ, എൻ. മധു, പി. എസ് വേണുഗോപാൽ, രാധാകൃഷ്ണൻ, വനിതാ യൂണിയൻ സെക്രട്ടറി മീരാ മോഹൻദാസ്, ശ്രീശാന്ത് .എസ് തുടങ്ങിയവർ പ്രസംഗിച്ചു. 


Follow us on :

More in Related News