Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനക്കുളങ്ങര ലയന്‍സ് ക്ലബ് സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു

16 Feb 2025 18:29 IST

Kodakareeyam Reporter

Share News :


കൊടകര: മനകളങ്ങര ലയണ്‍സ് ക്ലബും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി 

 സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് സംഘടിപ്പിച്ചു. കൊടകര ഗവ.എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച 160 മത് ക്യാംപിന് ഡോ ജൂബി ജോയല്‍, എം. എന്‍.പ്രിന്‍സ് ജോണ്‍, ഇ ശശാങ്കന്‍ നായര്‍ ,പി രാധാകൃഷ്ണന്‍ ,

കെ കെ വെങ്കിടാചലം, കെ വി രാമജയന്‍ , അനില്‍ വടക്കേടത്ത് , സഞ്ജീവ് കെ മേനോന്‍ , ഉണ്ണികൃഷ്ണന്‍ പള്ളത്ത് എന്നിവര്‍ 

നേതൃത്വം നല്‍കി. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാംപില്‍ പരിശോധനക്കെത്തിയ 59 പേരില്‍ 30 പേരെ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുത്തു.


Follow us on :

More in Related News