Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 03:01 IST
Share News :
ദോഹ: മലപ്പുറം ജില്ലാ പിറവി ദിനത്തോട് ബന്ധപ്പെട്ട് ഡയസ്പോറ ഓഫ് മലപ്പുറം( ഡോം ഖത്തർ) സംഘടിപ്പിക്കുന്ന 'മൽഹാർ 2024' ജൂൺ 18 ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണി മുതൽ അബുഹമൂറിലെ ഐ സി സി അശോക ഹാളിൽ നടക്കും.
പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രഭാഷകനുമായ കെപി. രാമനുണ്ണി ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. ഖത്തറിലെ പ്രവാസത്തിലുള്ള മലപ്പുറം ജില്ലയിലെ മുതിർന്ന പ്രവാസികളെ ഇതേ വേദിയിൽ ആദരിക്കുന്നു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്. കൊല്ലം ഷാഫി നയിക്കുന്ന ഇശൽ വിരുന്നും വിവിധ കലാപരിപാടികളും മൽഹാറിന്റെ ഭാഗമായി നടക്കും. പ്രവാസി ക്ഷേമ മേഖലകൾ ഉൾപ്പെടെ സമഗ്ര മാനവിക വികസനത്തിന് ആക്കം കൂട്ടാൻ രൂപംനൽകിയ ഖത്തറിലെ മലപ്പുറം ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ആദ്യ കൂട്ടായ്മ ആണ് ഡോം ഖത്തർ.
Follow us on :
Tags:
More in Related News
Please select your location.