Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി സ്ക്കൂൾ ഹൈസ്ക്കൂളാക്കി അപ്ഗ്രേഡ് ചെയ്യുന്നത് പരിഗണിക്കും ലിൻ്റോ ജോസഫ് എംഎൽഎ.

13 Feb 2025 17:10 IST

UNNICHEKKU .M

Share News :



മുക്കം:സംസ്ഥാന സർക്കാറിന്റെ 

പോളിസിയനുസരിച്ച് സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുമ്പോൾ കാരശ്ശേരി സ്കൂളിന് മുഖ്യപരിഗണന നൽകുമെന്ന് എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു. കാരശ്ശേരി എച്ച്.എൻ.സി.കെ.എം എയുപി സ്കൂൾ വാർഷികാഘോഷ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ എൻ.എ അബ്ദുസ്സലാമിനെ എം.എൽഎ ഉപഹാരം നൽകി ആദരിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ മുഖ്യാതിഥിയായി. പി ടി എ പ്രസിഡണ്ട് വി.പി. ഷിഹാബ് അധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ വിവിധ അംഗനവാടികളിലെ വിദ്യാർത്ഥികളുടെ പ്രീ പ്രൈമറി കലോത്സവം യാത്രയയപ്പ് സമ്മേളനം വിവിധ മത്സര പരീക്ഷകളിലെയും രണ്ടാം പാദവാർഷിക പരീക്ഷയിലെയും വിജയി കൾക്കുള്ള ആദരം വിദ്യാർത്ഥികളുടെ കലാവിരുന്ന് ഗാനമേള തുടങ്ങിയവ നടന്നു. അംഗനവാടി വിദ്യാർത്ഥികൾക്കായി നടത്തിയ ലിറ്റിൽ ആർട്ടിസ്റ്റ് കളറിംഗ് മത്സരത്തിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു.

മാനേജർ ഡോക്ടർ എൻ.എം അബ്ദുൽ മജീദ് ഉപഹാരങ്ങൾ വിതരണം ചെയ്തു.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര വാർഡ് അംഗങ്ങളായ റുഖിയ റഹീം ജിജിത സുരേഷ് ആമിന എടത്തിൽ പ്രധാനാധ്യപകൻ എൻ എ അബ്ദുസ്സലാം മുൻ പി ടി എ പ്രസിഡണ്ടുമാരായ നടുക്കണ്ടി അബൂബക്കർ മധുസൂദനൻ ടി തുടങ്ങിയവർ ആശംസകൾ നേർന്നു. ബക്കർ ടി.പി സ്വാഗതവും ഷാഹിർ പി.യു നന്ദിയും പറഞ്ഞു.

Follow us on :

More in Related News