Sat May 24, 2025 4:59 AM 1ST
Location
Sign In
14 Oct 2024 08:06 IST
Share News :
കോഴിക്കോട്: ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും സ്വാതന്ത്ര്യാനന്തരം ഭാരതത്തിൽ നടന്ന ഒട്ടനവധി ഐതിഹാസിക സമര പോരാട്ടങ്ങൾക്കും നേതൃത്വം കൊടുത്ത ലോക് നായക് ജയപ്രകാശ് നാരായണന്റെ ജീവിതവും ദർശനങ്ങളും പാഠ്യ വിഷയമാക്കണമെന്ന് ആർ ജെ ഡി സംസ്ഥാന സെക്രട്ടറി ജനറൽ ഡോക്ടർ വർഗീസ് ജോർജ് ആവശ്യപ്പെട്ടു ജയപ്രകാശ് നാരായണന്റെ ജന്മദിനത്തിൽ അരങ്ങിൽ ശ്രീധരൻ സോഷ്യൽ ആൻഡ് എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജെപി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുസ്മരണ യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ ആർ. എൻ .രഞ്ജിത് സ്വാഗതം പറഞ്ഞു പ്രശാന്ത് മിത്രൻ,റെജിനാർക്ക് ,
എം. പി. ശിവാനന്ദൻ, മലയിൻകീഴ് ചന്ദ്രൻ നായർ,
വി. വി. കൃഷ്ണൻ, പ്രൊഫസർ മാധവൻ പിള്ള, ഭാസ്കരൻ കൊഴുക്കല്ലൂർ,ജെ എൻ. പ്രേംഭാസിൻ,
കെ കെ. കൃഷ്ണൻ, സി.. സുജിത്ത്,ഇ .കെ .ദിനേശൻ,രവീന്ദ്രൻ കുന്നോത്ത് സിനിൽ കൊല്ലം
തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.