Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2026 19:44 IST
Share News :
കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ ഭാഷാ - സാഹിത്യ - സാംസ്കാരിക മ്യൂസിയമായ കോട്ടയത്തെ അക്ഷരം മ്യൂസിയം സംഘടിപ്പിക്കുന്ന ലെറ്റർ ടൂറിസം സർക്യൂട്ടിന് ജനുവരി പത്തിന് തുടക്കം കുറിക്കും. അക്ഷരം മ്യൂസിയത്തിൽ രാവിലെ ഒമ്പതിന് സഹകരണം - തുറമുഖം - ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും. അക്ഷരം മ്യൂസിയത്തിൽനിന്നാരംഭിക്കുന്ന ലെറ്റർ ടൂറിസം യാത്ര കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം, ദീപിക, സിഎംഎസ് കോളജ്, സിഎംഎസ് പ്രസ്സ്, ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയം തുടങ്ങി പത്തിലേറെ ചരിത്ര - പൈതൃക കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കും. കൊടുങ്ങൂർ ഗവൺമെന്റ് സ്കൂളിലെ പത്ത് കുട്ടികളും മൂന്ന് അധ്യാപകരും യാത്രയുടെ ഭാഗമാവും.
Follow us on :
More in Related News
Please select your location.